Thursday, June 17, 2021
Home ALAPUZHA ലോക് ഡൗൺ നീട്ടിയത് വ്യാപാരികളെ ദുരിതത്തിലാക്കി

ലോക് ഡൗൺ നീട്ടിയത് വ്യാപാരികളെ ദുരിതത്തിലാക്കി

അരൂർ:ലോക് ഡൗൺ നീട്ടിയത് മൂലം വ്യാപാരികളെ ദുരിതത്തിലാക്കിയതായി വ്യാപാരികൾ.ലോക്ക്ഡൗണ്‍ നീട്ടിയ  സാഹചര്യത്തില്‍  സംസ്ഥാനത്തെ  മുഴു വന്‍  വ്യാപര സ്ഥാപനങ്ങളും ഷെഡ്യൂൽ പ്രകാരം നിയന്ത്രണങ്ങളോടെ  തുറക്കാന്‍  അനുവദിക്കണം എന്ന്  വ്യാപരി വ്യവസായി  ഏകോപന സമിതി   ആലപ്പുഴ ജില്ല വൈസ് പ്രസിഡന്‍റ്യൂ .സി.ഷാജി   ആവശ്യപ്പെട്ടു. നിയ ന്ത്രണങ്ങള്‍  കടുപ്പിച്ചതുവഴി  വ്യാപാരി കള്‍  മുഴു പട്ടിണിയിലേക്കും, കടകെണി യിലുമായി.ദുരിതം  അനുഭവിക്കുന്ന  വ്യാപരികളെ  അടിയന്തിരമായി  ഗവണ്‍ മെന്‍റ് സഹായിക്കണം  എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടകൾ തുറക്കുന്നത് നീട്ടുന്നതോടെ വ്യാപാര സ്ഥാപനങ്ങളിൽ ഇരിക്കുന്ന സാധനങ്ങൾ എക്സ്പയറി കഴിയുന്നതോടെ വൻ നഷ്ടമാണ് വ്യാപാ ര സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്നത്. കാല വർഷം കടുക്കുന്നതോടെ സിമിന്റ് സൂക്ഷി ക്കുന്നത് കൂടുതൽ കടകെണിയിലാക്കും. വൻതുകകൾ ലോൺ എടുത്തിട്ടാണ് വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നത്. കൂടാതെ നിരവധി വ്യക്തിഗത ലോണുകളും വ്യാപാരികൾക്ക് ഉണ്ട്. മൊറട്ടോറിയം പ്രഖ്യാപിക്കാത്തതിനാൽ ബാങ്കുകൾ കുടിശ്ശികകൾക്ക് നടപടി സ്വീകരിക്കുന്ന തിന് തയ്യാറെടുക്കുന്നുണ്ട്. നിയന്ത്രണ ങ്ങൾ നീക്കി കടകൾ തുറക്കാൻ തുടങ്ങുമ്പോൾ ബാങ്കുകളുടെ പിടിവീഴും. വ്യാപാരികളെ വലിയ ബാധ്യതയിലേക്ക് തള്ളിവിടാതെ നിയന്ത്രണങ്ങളോടെ തുറക്കുന്നതിന് അനുവദിക്കണമെന്നാ  ആവശ്യപ്പെട്ട് ഐ.എൻ.എല്ലും രംഗത്ത് വന്നിരുന്നു. വ്യാപാരികളുടെ അവശ്യ ങ്ങളോട് സർക്കാർ മുഖം തിരിച്ചാൽ ശക്തമായ സമരത്തിന് തയ്യാറാകുമെന്ന് യു.സി.ഷാജി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അടച്ച് പൂട്ടലിൽ നിന്നും മോചനം; അറിയാം അൺലോക്ക് ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനമാകെയുള്ള അടച്ചു ‍പൂട്ടൽ ദിനങ്ങളില്‍ നിന്നും മലയാളികള്‍ ഇന്ന് മുതല്‍ പുറത്തേയ്ക്ക്. സംസ്ഥാനത്തെ അതിതീവ്ര വ്യാപന മേഖലകള്‍ ഒഴികെ മറ്റിടങ്ങളില്‍ ലോക്ഡൗണ്‍ അര്‍ധരാത്രി അവസാനിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുകളുടെ അടിസ്ഥാനത്തില്‍...

അമ്പടി കാന്താരി !!!

കാന്താരി ഇല്ലത്ത വീടുകൾ ചുരുക്കം എന്നാൽ അതിന്റെ ഗുണങ്ങളും കൂടെ അറിയണ്ടേ???  ...

എല്ലാ ദേശീയപാത പദ്ധതികൾക്കും ഡ്രോണുകൾ ഉപയോഗിച്ചുള്ള സർവ്വേ നിർബന്ധമാക്കി ദേശീയപാത അതോറിറ്റി

ദേശീയപാത പദ്ധതികളുടെ വികസനം, നിർമ്മാണം, പ്രവർത്തനം, പാലനം തുടങ്ങി എല്ലാ ഘട്ടങ്ങളുടെയും പ്രതിമാസ  റെക്കോർഡിങ്, ഡ്രോണുകൾ ഉപയോഗിച്ച്  നടത്തുന്നത് ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഹൈവേ അതോറിറ്റി...

എനിക്കൊരു ഫോണോ ടാബോ തരാമോ?- ആവശ്യം കത്തിലൂടെ; പരിഹാരം കൈയിൽ

കാക്കനാട്: "എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല' - കളക്ടറേറ്റിലെത്തിയ ഒരു തപാലിലെ ആവശ്യവും ഉള്ളടക്കവും വ്യത്യസ്തമായിരുന്നു. കാലടി മാണിക്കമംഗലം എന്‍.എസ്.എസ്.  ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി...

Recent Comments