Saturday, June 19, 2021
Home മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാൻ പഠിക്കാം

മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാൻ പഠിക്കാം

നിർമ്മല പിള്ള

മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കുന്നത് പഠിക്കാമല്ലോ അല്ലേ..?.10 വർഷമായി എൻറെ കൃഷിയുടെ വിജയ രഹസ്യം ഇതു തന്നെ.കമ്പോസ്റ്റും വെർമി വാഷും കിട്ടും.അടുക്കളമാലിന്യത്തിൻ്റെ 95%ഇങ്ങനെ പ്രയോജന പ്പെടുത്താം. മാലിന്യം പ്ലാസ്റ്റിക് കൂടിലാക്കി കോർപ്പറേഷനെ ചീത്ത പറഞ്ഞ് നോക്കിയിരിക്കണ്ട.

പാത്രം ഏതു തരത്തിലുളളതും ആവാം പുറത്തേക്ക് ചെറിയ ഒരു പൈപ്പ് ഘടിപ്പിക്കാൻ ഒരു ദ്വാരം വേണം . അടപ്പും വേണം.ഞാൻ ഭംഗിക്ക് മുറ്റത്തു വയ്ക്കാനായി ഇത് വാങ്ങി എന്നു മാത്രം.
പാത്രത്തിൻറെ അടിയില്‍ തേങ്ങയുടെ ചകിരി അടങ്ങിയ തൊണ്ട് നനച്ച് നിരത്തുക.അതിലേക്ക് ഒരു ഇഞ്ച് ഘനത്തിൽ ചാണകം നിരത്തുക.നന്നായി നനയ്ക്കുക.ഇതാണ് മണ്ണിരയുടെ ബെഡ്.ഇതിലേക്ക് മണ്ണിരയേയും അവ വസിച്ചു കൊണ്ടിരുന്ന കമ്പോസ്റ്റിൽ കുറച്ചും ചേർത്ത് വയ്ക്കുക.അടുത്ത ദിവസം മുതൽ അടുക്കള മാലിന്യങ്ങൾ നിക്ഷേപിക്കാം .ഇടയ്ക്കിടെ ചാണകം(പച്ചയായാൽ നന്ന്) ചേർത്ത് കൊടുക്കണം.

ശ്രദ്ധിക്കേണ്ടത്

.മാലിന്യങ്ങൾ ചീയുന്നത് ആയിരിക്കണം.എല്ല്,മുട്ടത്തോട് ഇവ പാടില്ല.എരിവ് പുളി ഇവയും പാടില്ല.
ആഹാര സാധനങ്ങള്‍ മിച്ചം വരുന്നത് (ചോറ് പോലുള്ളവ) വെള്ള മയത്തോടെ അല്ലാതെ ചേർക്കുക.പഴങ്ങൾ പച്ചക്കറി കൾ ഇവ വെയിലില്‍ വച്ച് പകുതി ഉണങ്ങിയ ശേഷം ഇടുക.വെളള മയം ഉണ്ടെങ്കിൽ പുഴു വരും.വാഴ വെട്ടിയാൽ കളയാൻ പാടു പെടേണ്ട.അരിഞ്ഞ് ഇട്ടാൽ മതി.വാഴ മാണം(മണ്ണിനടിയിലെ കിഴങ്ങ്)ആണ് കമ്പോസ്റ്റിന് ഏറ്റവും നല്ലത്.ഇങ്ങിനെ നിറഞ്ഞു കഴിയുമ്പോൾ 5 ഇഞ്ച് ഘനത്തിൽ ചാണകം ഇട്ട് അനക്കാ തെ വയ്ക്കുക.ദിവസവും നനയ്ക്കുക. 50_60 ദിവസം കൊണ്ട് കമ്പോസ്റ്റ് തയ്യാറാകും .അപ്പോഴേക്ക് 50 മണ്ണിരയെ നിക്ഷേപിച്ചത് 1000 ആയിട്ടുണ്ടാവും .രണ്ട് പാത്രം ഉണ്ടെങ്കിൽ ഒന്നു നിറയുമ്പോൾ അടുത്തത് തുടങ്ങാം

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...

Recent Comments