Wednesday, June 16, 2021
Home LITERATURE കാഴ്ചയുടെ വെളിപാട്

കാഴ്ചയുടെ വെളിപാട്

കണ്ണുകൾ മാത്രമുള്ള ഒരു കാലത്തേക്കുറിച്ച്, ആ പഴയ പുസ്തകത്തിൽ ഇപ്രകാരം പറഞ്ഞിരുന്നു

ആശ്ചര്യം കൊണ്ടോ
കാലപ്പഴക്കത്തിന്റെ അവ്യക്തതകൊണ്ടോ
വായിച്ചിട്ടും വായിച്ചിട്ടും
നടക്കുമ്പോൾ കാലു പൂണ്ടുപോകുന്ന പൂഴിമണ്ണുപോലെ
വായന കണ്ണെത്താതെ ദൂരത്തേക്ക് മാറിനിന്നു

പുസ്തകം ഇങ്ങനെ പറഞ്ഞു തുടങ്ങി…

കണ്ണുകളെ മാത്രം വിശ്വസിക്കുന്നവന്റെ വികലമായകാഴ്ചയേക്കാൾ
ആഴമുള്ള കാഴ്ച്ചപ്പാടിന്റെ
വിനിമയത്തിന് സ്വസ്തി!
അടച്ചുകെട്ടി സ്വന്തമാക്കിയതെല്ലാം
അസ്വസ്ഥതയോടവനെ നോക്കികാണുന്ന കാലം വരും
ഒറ്റപ്പെടലിന്റെ അന്ത്യനാളുകളിൽ അവഗണയുടെ ഭാരമേറിയ കാൽവിലങ്ങുകളെയവൻ ചുംബിക്കും

അവനിലേക്ക് പ്രാപ്യമായ
ആവശ്യങ്ങളെല്ലാം അത്യാവശ്യങ്ങളായി ക്രോഡീകരിക്കും
മണ്ണിലിറങ്ങി, മരമായ്,മഴയായ്,കാറ്റായ്, അവനവനായ് ആകാശം വേവിച്ചു വച്ചുണ്ടാക്കും.

വിവേകം കൊണ്ട് വിജയക്കൊടി പാറിച്ചവന്റെ നെഞ്ചിൽ വായുകടക്കാനിടമില്ലാതെ വിഷം തിങ്ങി നിശ്ചലമാകും.
കാലാൾപ്പടയും ചാവേറുകളും പൊരുതി നേടുന്ന അന്തിമനാളുകളൊന്നിൽ സഹജീവികളിലവന് ദൈവദർശനമുണ്ടാകും.

കാലന്തരത്തിൽ ഇന്ദ്രിയങ്ങൾ കൊണ്ട് പരുവപ്പെടാത്ത മനുഷ്യന്റെ ഗതികെട്ടകാലം എന്നു കുറിച്ചിടത്ത്
കീടനാശിനിയിൽ മുങ്ങി മരിച്ചൊരു പ്രാണിയുടെ ധൂപാവശിഷ്ടവും കാണപ്പെട്ടു…

– സീജ –

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോവിഡ് വാക്സിൻ ഓൺലൈൻ ബുക്കിങ്ങ് സംവിധാനം അപ്രയോഗികം ഐ.എൻ.എൽ.

ആലപ്പുഴ: കോവിഡ് വാക്സിൻ ഓൺലൈൻ രജിസ്റ്റർ ചെയ്തവർക്ക് മാത്രം നൽകുകയുള്ളൂ എന്ന തീരുമാനം അപ്രായോഗികമാണെന്ന് ഐ.എൻ.എൽ ജില്ലാ പ്രസിഡൻറ് നിസാറുദ്ദീൻ കാക്കോന്തറയും ജില്ലാ ജനറൽ സെക്രട്ടറി ബി.അൻഷാദും അഭിപ്രായപ്പെട്ടു. ഓൺലൈൻ...

ഓണത്തിന് ഒരു മുറം പച്ചക്കറി; ഇളംദേശം ബ്ലോക്കില്‍ കൃഷിക്കു തുടക്കം

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ ആരോഗ്യകരമായ ജീവിതത്തിന് വിഷരഹിതമായ ഭക്ഷണം വീട്ടുവളപ്പില്‍ നിന്നുതന്നെ എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് ഇളംദേശത്ത്...

ചട്ടം ലംഘിച്ചു മാംസ വില്പന: നടപടികള്‍ കര്‍ശനമാക്കി കട്ടപ്പന നഗരസഭ

കട്ടപ്പന നഗരസഭാ പ്രദേശത്ത് ചട്ടം ലംഘിച്ചു നടത്തുന്ന മാംസ വ്യാപാരത്തിനെതിരേ നഗരസഭ ആരോഗ്യ വിഭാഗം കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നു. പൊതുജനങ്ങള്‍ക്ക് ഗുണ നിലവാരമുള്ള മാംസം ലഭ്യമാക്കുന്നതിന് ഫ്രീസറുകളില്‍  സൂക്ഷിച്ച്...

വിദ്യാര്‍ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സമഗ്ര ശിക്ഷയുടെ ഫോണ്‍ ഇന്‍ പരിപാടി : അതിജീവനം

കോവിഡ് വ്യാപനം മൂലം ഒരു ‍വർഷ ത്തിലേറെയായി സ്‌കൂളുകള്‍ തുറക്കാത്തത്  കുട്ടികളുടെ ജീവിത ശൈലികളിലും ദിനചര്യകളിലും വലിയ ‍തോതില് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വൈകാരികവും മാനസികവുമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന ഇടം കൂടിയാണ്...

Recent Comments