ന്യൂഡൽഹി :45 വയസ്സിനും അതിന് മുകളിലുമുള്ള എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും വാക്സിൻ കുത്തിവെയ്പ്പ് എടുക്കണമെന്ന് കേന്ദ്രം .രാജ്യത്തെ കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രിക്കാൻ ജീവനക്കാരെല്ലാം വാക്സിൻ സ്വീകരിക്കണമെന്നാണ് നിർദേശം .
വാക്സിൻ സ്വീകരിച്ച ശേഷവും ജീവനക്കാർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട് .ഏപ്രിൽ ഒന്ന് മുതലാണ് രാജ്യത്ത് 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിച്ചത് .കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഇന്ത്യയിൽ തിങ്കളാഴ്ച പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നിരുന്നു .കഴിഞ്ഞ 24 മണിക്കൂറിനിടെ 96 ,982 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു .442 മരണവും സ്ഥിരീകരിച്ചു .