കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് കൈയ്യേറ്റത്തിന് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശിവപുരം 187, 188 ബൂത്തില്‍ വെച്ചാണ് സംഭവമുണ്ടായത്. ബൂത്തില്‍ പ്രവേശിക്കാനെത്തിയ തന്നെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തന്റെ നേര്‍ക്ക് കൈയ്യോങ്ങുകയും അടിക്കാന്‍ വരികയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി എന്ന നിലയില്‍ ബൂത്തില്‍ പ്രവേശിക്കാനുള്ള അവകാശമുണ്ടെന്നും പാസ്സ് തന്റെ കൈയ്യില്‍ ഉണ്ടായിരുന്നെന്നും ധര്മജന് പറഞ്ഞു. എന്നാല്‍ ഏതാനും പേര് തടയുകയായിരുന്നു. അത്തരത്തില്‍ തടയാനുള്ള അധികാരം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഇല്ല. ഉദ്യോഗസ്ഥര്‍ക്കേ ഉള്ളൂ. ധർമ്മജൻ പറഞ്ഞു.

വീട്ടിലിരുന്ന് സമ്മാനം നേടാം…
മത്സരിക്കാനും സമ്മാനം നേടാനും നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഇതോടൊപ്പമുള്ള വീഡിയോ കാണുക. അത് കണ്ടാലുടന്‍ നിങ്ങള്‍ക്ക് മത്സരം തുടങ്ങാം. മത്സരത്തിനായി വീഡിയോകള്‍ 2021 ഏപ്രില്‍ 13ന് മുമ്പ് അയയ്ക്കുക. വിഷുദിനത്തില്‍ (ഏപ്രില്‍ 14ന്) വിജയിയെ പ്രഖ്യാപിക്കും. 5001 രൂപയാണ് സമ്മാനം.
ഉടന്‍ തന്നെ താഴെയുള്ള ലിങ്ക് തുറന്ന് വീഡിയോ കണ്ട് മത്സരം തുടങ്ങിക്കോളൂ. Link. – https://youtu.be/p6iyX9ZCQd8