Friday, April 16, 2021
Home INDIA കൈക്കൂലി; സി.ബി.ഐ അന്വേഷണം നേരിടുന്ന മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രാജിവെച്ചു

കൈക്കൂലി; സി.ബി.ഐ അന്വേഷണം നേരിടുന്ന മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രാജിവെച്ചു

മുംബൈ: അഴിമതി ആരോപണത്തില്‍ കുടുങ്ങിയ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു. രാജിക്കത്ത് ദേശ്മുഖ്, മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് കൈമാറി. ധാര്‍മിക ഉത്തരവാദിത്തം മുന്‍നിര്‍ത്തിയാണ് രാജിയെന്ന് ദേശ്മുഖ് പറഞ്ഞു. മുന്‍പ് രാജി ആവശ്യം ഉയര്‍ന്നപ്പോള്‍ അക്കാര്യം നിരസിക്കുകയും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു ദേശ്മുഖിന്റെ പ്രതികരണം.
മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ഉന്നയിച്ച ആരോപണത്തില്‍ കുരുങ്ങിയതാണ് ദേശ്മുഖിന്റെ രാജിയിലേക്ക് നയിച്ചത്. ദേശ്മുഖിന് എതിരായ പരംബീര്‍ സിങ്ങിന്റെ ആരോപണങ്ങളില്‍ സി.ബി.ഐയോട് പ്രാഥമിക അന്വേഷണം നടത്താനും 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബോംബെ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഡോ. ജയ്ശ്രീ പാട്ടീല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി. ഇതിനു തൊട്ടുപിന്നാലെയാണ് ദേശ്മുഖ് രാജി സമര്‍പ്പിച്ചത്. അതേസമയം സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചതിനോട് പ്രതികരിക്കാനില്ലെന്ന് പരംബീര്‍ സിങ് പറഞ്ഞു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആഡംബര വസതിക്ക് സമീപത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്കുകളുമായി എസ്.യു.വി. വാഹനം കണ്ടെത്തിയ സംഭവത്തില്‍ വിവാദ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ എന്‍.ഐ.എയുടെ പിടിയിലായ സംഭവവികാസമാണ് മുംബൈ പോലീസ് കമ്മിഷണര്‍ സ്ഥാനത്തുനിന്നുള്ള പരംബിര്‍ സിങ്ങിന്റെ ചലനത്തിന് ഇടയാക്കിയത്. ഇതിനു പിന്നാലെ ദേശ്മുഖിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പരംബീര്‍ സിങ് ഉദ്ധവിന് കത്തയക്കുകയായിരുന്നു.
സച്ചിന്‍ വാസെയോട് എല്ലാമാസവും 100 കോടി രൂപ സംഘടിപ്പിച്ച് നല്‍കണമെന്ന് അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പരംബീര്‍ സിങ്ങിന്റെ ആരോപണം. മുംബൈ പോലീസ് ക്രൈം ബ്രാഞ്ചിന്റെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് വിഭാഗം തലവനായ സച്ചിന്‍ വാസെയെ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് തന്റെ ഔദ്യോഗിക വസതിയായ ദ്യാനേശ്വറിലേക്ക് കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ പല തവണ വിളിച്ചുവരുത്തുകയും ആഭ്യന്തര മന്ത്രിക്കു വേണ്ടി ഫണ്ട് ശേഖരിക്കുന്നതിന് സഹായിക്കണമെന്ന് തുടര്‍ച്ചയായി നിര്‍ദേശം നല്‍കുകയും ചെയ്തുവെന്നും സിങ് ഉദ്ധവിനയച്ച കത്തില്‍ പറഞ്ഞിരുന്നു.
പണം തട്ടിയെടുക്കല്‍, അനധികൃത സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ദേശ്മുഖിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് പരാതി നല്‍കിയതിനാല്‍ താന്‍ വേട്ടയാടപ്പെടുകയാണെന്നും പരംബീര്‍ സിങ് ആരോപിച്ചിരുന്നു. നേരത്തെ പരംബീര്‍ സിങ്ങിന്റെ പരാതി പരിഗണിക്കവേ എന്തുകൊണ്ട് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹത്തോട് ബോംബെ ഹൈക്കോടതി ആരാഞ്ഞിരുന്നു.

ഒരിടം യൂട്യൂബ് ചാനൽ ഒരുക്കുന്ന ഈസ്റ്റര്‍ അഭിനയ മത്സരം…
വീട്ടിലിരുന്ന് സമ്മാനം നേടാം…
മത്സരിക്കാനും സമ്മാനം നേടാനും നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഇതോടൊപ്പമുള്ള വീഡിയോ കാണുക. അത് കണ്ടാലുടന്‍ നിങ്ങള്‍ക്ക് മത്സരം തുടങ്ങാം. മത്സരത്തിനായി വീഡിയോകള്‍ 2021 ഏപ്രില്‍ 13ന് മുമ്പ് അയയ്ക്കുക. വിഷുദിനത്തില്‍ (ഏപ്രില്‍ 14ന്) വിജയിയെ പ്രഖ്യാപിക്കും. 5001 രൂപയാണ് സമ്മാനം.
ഉടന്‍ തന്നെ താഴെയുള്ള ലിങ്ക് തുറന്ന് വീഡിയോ കണ്ട് മത്സരം തുടങ്ങിക്കോളൂ. Linkhttps://youtu.be/p6iyX9ZCQd8

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments