Friday, April 16, 2021
Home INDIA 'സ്‌വൈപ്പ് അപ്പ് വിത്ത് മോജ്' പ്രചാരണവുമായി മോജ്

‘സ്‌വൈപ്പ് അപ്പ് വിത്ത് മോജ്’ പ്രചാരണവുമായി മോജ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഹ്രസ്വ വീഡിയോ ആപ്പായ മോജ് ബ്രാന്‍ഡ് ശക്തിപ്പെടുത്തുന്നതിനും ആത്യന്തിക വിനോദ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനുമായി ‘സ്‌വൈപ്പ് അപ്പ് വിത്ത് മോജ്’ ഹാഷ്ടാഗില്‍ പുതിയ പ്രചാരണം അവതരിപ്പിച്ചു. പ്രചാരണത്തിനായി ടോളിവുഡ് താരം വിജയ് ദേവര്‍കോണ്ഡയെയും ബോളിവുഡ് നായിക അനന്യ പാണ്ഡെയെയും ബ്രാന്‍ഡ് അംബാസഡര്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്. ആപ്പിന്റെ ബ്രാന്‍ഡ് വീഡിയോകളിലും മോജ് സൃഷ്ടാക്കളായും ഇവര്‍ എത്തും.

രാജ്യത്തെ മോജിന്റെ വൈവിധ്യമാര്‍ന്ന പ്രേക്ഷകരെ കണക്കിലെടുത്ത് പരസ്യങ്ങള്‍ ഏപ്രില്‍ മൂന്ന് മുതല്‍ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ കാണാം. വിജയ് ദേവരകൊണ്ഡ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡിന്റെ സാന്നിദ്ധ്യം ശക്തമാക്കുമ്പോള്‍ അനന്യ പാണ്ഡെ ഹിന്ദി സംസാരിക്കുന്ന വിപണികളില്‍ ബ്രാന്‍ഡിന് ഊര്‍ജ്ജം പകരും.

ഉപയോക്താക്കളുടെ രസകരവും ആകര്‍ഷകവുമായ ഉള്ളടക്കത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയിലാണ് ഹാഷ്ടാഗ് സ്‌വൈപ്പ് അപ്പ് വിത്ത് മോജ് പ്രചാരണം കേന്ദ്രീകരിച്ചിരിക്കുന്നത്, അത് അവരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും അവരുടെ ദൈനംദിന ജീവിതത്തില്‍ വിനോദം ചേര്‍ക്കുകയും അവരുടെ വിരസത അകറ്റുകയും ചെയ്യുന്നു. എവിടെയായിരുന്നാലും കാണാവുന്ന ഹ്രസ്വ വീഡിയോ ഫോര്‍മാറ്റ് ഉള്ളടക്കങ്ങളില്‍ മുന്‍ഗണനാക്രമത്തില്‍ ഇടം നേടിയിരിക്കുന്നു, ഡിജിറ്റല്‍ ജനങ്ങള്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ സ്‌വൈപ്പ് ചെയ്താല്‍ എളുപ്പത്തില്‍ ലഭ്യമാകുന്നു. മോജ് കൃത്യതയോടെ ഇത് അവസരമാക്കുന്നു, വെറുമൊരു സ്‌വൈപ്പിലൂടെ പുതിയ ഉള്ളടക്കങ്ങളിലേക്ക് പര്യവേഷണം ചെയ്ത് അനന്തമായ വിനോദത്തിന്റെ മറ്റൊരു ലോകത്തേക്ക് പ്രവേശിക്കുന്നതിന് ഉപയോക്താക്കളെ പ്രോല്‍സാഹിപ്പിക്കുന്നു.
ഇന്ത്യയില്‍ ഹ്രസ്വ വീഡിയോ രംഗത്ത് അസാധാരണമായ ഉയര്‍ച്ചയാണ് കാണുന്നതെന്നും ഏറ്റവും വലിയ ഹ്രസ്വ വീഡിയോ ഉള്ളടക്ക ശേഖരവുമായി മോജ് ഈ വിഭാഗത്തില്‍ മുന്നിലുണ്ടെന്നും സ്‌വൈപ്പ് അപ്പ് വിത്ത് മോജ് പ്രചാരണം മോജിനെ ഹാങ്ഔട്ട് ചെയ്യാന്‍ പറ്റിയ മികച്ച ഇടമാക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും വിരല്‍ തുമ്പില്‍ വിനോദം പകരുന്ന ഹ്രസ്വ വീഡിയോകളുടെ പര്യായമായി മോജിനെ മാറ്റുകയാണെന്നും ഇന്റര്‍നെറ്റ് ജനസംഖ്യയുടെ സിംഹഭാഗം കയ്യടക്കാന്‍ ലക്ഷ്യമിടുന്ന തങ്ങളുടെ രസകരമായ ഈ പുതിയ പ്രചാരണം പ്രേക്ഷകരുമായി ആഴമേറിയതും പുതിയതുമായ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും മോജ് ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ അജിത് വര്‍ഗീസ് പറഞ്ഞു.

ഒരിടം ചാനല്‍ ഒരുക്കുന്ന ഈസ്റ്റര്‍ അഭിനയ മത്സരം…
വീട്ടിലിരുന്ന് സമ്മാനം നേടാം…മത്സരിക്കാനും സമ്മാനം നേടാനും നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഇതോടൊപ്പമുള്ള വീഡിയോ കാണുക. അത് കണ്ടാലുടന്‍ നിങ്ങള്‍ക്ക് മത്സരം തുടങ്ങാം. മത്സരത്തിനായി വീഡിയോകള്‍ 2021 ഏപ്രില്‍ 13ന് മുമ്പ് അയയ്ക്കുക.ഏപ്രില്‍ 14ന് വിഷുദിനത്തില്‍ വിജയിയെ പ്രഖ്യാപിക്കും. 5001 രൂപയാണ് സമ്മാനം.
ഉടന്‍ തന്നെ താഴെയുള്ള ലിങ്ക് തുറന്ന് വീഡിയോ കണ്ട് മത്സരം തുടങ്ങിക്കോളൂ
. video Link – https://youtu.be/p6iyX9ZCQd8

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments