
സരസ്വതി G നായർ
മഴയെത്തും മുമ്പേ ഞാൻ മഴയായിപ്പേയ്യുവാൻ
മമസഖീ നിന്റേയരികിലെത്തി
കാർമേഘവർണ്ണമാം നിൻ മൃദു കൂന്തലിൽ
കൈവിരലോടിച്ചോടിച്ചു നിൽക്കേ
മുഗ്ദ്ധമാം ഭാവം നിൻ പുഞ്ചിരിയിൽക്കണ്ടു
സ്നിഗ്ദ്ധമാം ദന്തനിരകളുമേ
കവിളിണ ശോണിമയിൽത്തുടുത്തൂ
നിന്റെ കരിമീൻ മിഴികളിലൂറി നാണം
സ്വപ്നം മയങ്ങുന്ന നിൻമിഴിയിണയിൽ
എൻ ചിത്രം തെളിഞ്ഞതും ഞാനറിഞ്ഞു
ചിത്രം നിൻ മിഴികളിലല്ലാതെ -നിന്റെ
ചിത്തത്തിലും ചേർത്തു വച്ചിടാമോ
ഇന്നോളം ഞാൻ കണ്ട സ്വപ്നത്തിലെല്ലാം
എന്നോമലാൾ മാത്രമായിരുന്നു
നിൻ സ്വപ്ന വീചിയിൽ ഞാനെത്തിയിപ്പോൾ
എന്റെ മോഹങ്ങൾ ചിറകു വീശി
ചോദിച്ചില്ലൊന്നുമേ ഞാനും നീയും പക്ഷേ
ചോദ്യങ്ങളെല്ലാം നാൻമിഴിയിൽച്ചേർന്നു
വാരിയെടുത്തു ഞാൻ കോരിയെടുത്തു ഞാൻ
വാരിജലോചനേ ചേർത്തു നിന്നെ
മാരിയായ് ഞാൻ പെയ്തു നിന്നിലെൻ മോഹത്തിൻ
രാഗസങ്കൽപ്പങ്ങൾ സായൂജ്യമായ്…

ഒരിടം യൂട്യൂബ് ചാനല്‍ ഒരുക്കുന്ന ഈസ്റ്റര്‍ അഭിനയ മത്സരം…
വീട്ടിലിരുന്ന് സമ്മാനം നേടാം…മത്സരിക്കാനും സമ്മാനം നേടാനും നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഇതോടൊപ്പമുള്ള വീഡിയോ കാണുക. അത് കണ്ടാലുടന്‍ നിങ്ങള്‍ക്ക് മത്സരം തുടങ്ങാം. മത്സരത്തിനായി വീഡിയോകള്‍ 2021 ഏപ്രില്‍ 13ന് മുമ്പ് അയയ്ക്കുക. വിഷുദിനത്തില്‍ (ഏപ്രില്‍ 14ന്) വിജയിയെ പ്രഖ്യാപിക്കും. 5001 രൂപയാണ് സമ്മാനം.
ഉടന്‍ തന്നെ താഴെയുള്ള ലിങ്ക് തുറന്ന് വീഡിയോ കണ്ട് മത്സരം തുടങ്ങിക്കോളൂ Channel link https://youtu.be/p6iyX9ZCQd8