Friday, April 16, 2021
Home INDIA ബഹുരാഷ്ട്ര സൈനിക അഭ്യാസമായ ഷാന്തിർ ഒഗ്രൊഷെന 2021ന് ബംഗ്ലാദേശിൽ തുടക്കമായി

ബഹുരാഷ്ട്ര സൈനിക അഭ്യാസമായ ഷാന്തിർ ഒഗ്രൊഷെന 2021ന് ബംഗ്ലാദേശിൽ തുടക്കമായി

ബഹുരാഷ്ട്ര സൈനിക അഭ്യാസമായ ഷാന്തിർ ഒഗ്രൊഷെന 2021 (‘ഫ്രണ്ട് റണ്ണർ ഓഫ് പീസ്’) ബംഗ്ലാദേശിലെ ബംഗാബന്ധു സെനാനിബാസിൽ 2021 ഏപ്രിൽ 04 ന് തുടക്കമായി. വിമോചനത്തിന്റെ 50 മഹത്തായ വർഷങ്ങളുടേയും, ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ബംഗാബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജന്മശതാബ്ദിയുടേയും സ്‌മരണാര്‍ത്ഥം ആണ് അഭ്യാസം സംഘടിപ്പിച്ചിരിക്കുന്നത്.  

2021 ഏപ്രിൽ 04 മുതൽ ഏപ്രിൽ 12 വരെ നടക്കുന്ന അഭ്യാസത്തിൽ ദോഗ്ര റെജിമെന്റിൽ നിന്നുള്ള ഒരു ബറ്റാലിയനിലെ ഓഫീസർമാർ, ജെ‌സി‌ഒ-കൾ, ജവാൻമാർ എന്നിവരുൾപ്പെടെ 30 ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഇന്ത്യൻ സംഘവും, റോയൽ ഭൂട്ടാൻ ആർമി, ശ്രീലങ്കൻ ആർമി, ബംഗ്ലാദേശ് ആർമി എന്നീ സേനകളിൽനിന്നുള്ള സംഘങ്ങളും പങ്കെടുക്കുന്നുണ്ട് .

യു‌എസ്‌എ, യുകെ, തുർക്കി, സൗദി അറേബ്യ, കുവൈറ്റ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള സൈനിക നിരീക്ഷകരും പരിശീലനത്തിലുടനീളം പങ്കെടുക്കുന്നുണ്ട്.

മേഖലയിലെ സമാധാനം നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിനായി നടപടിക്രമങ്ങൾ ശക്തിപ്പെടുത്തുകയും അയൽ‌രാജ്യങ്ങൾക്കിടയിൽ പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് അഭ്യാസത്തിന്റെ ലക്ഷ്യം. പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും സൈന്യം അവരുടെ വിലയേറിയ അനുഭവങ്ങൾ പങ്കുവെക്കുകയും സമാധാന പരിപാലന പ്രവർത്തനങ്ങളിൽ അവരുടെ അഭ്യാസങ്ങളും നടപടിക്രമങ്ങളും പരിഷ്കരിക്കുകയും ചെയ്യും.

മത്സരിക്കാനും സമ്മാനം നേടാനും നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഇതോടൊപ്പമുള്ള വീഡിയോ കാണുക. അത് കണ്ടാലുടന്‍ നിങ്ങള്‍ക്ക് മത്സരം തുടങ്ങാം. മത്സരത്തിനായി വീഡിയോകള്‍ 2021 ഏപ്രില്‍ 13ന് മുമ്പ് അയയ്ക്കുക. വിഷുദിനത്തില്‍ (ഏപ്രില്‍ 14ന്) വിജയിയെ പ്രഖ്യാപിക്കും. 5001 രൂപയാണ് സമ്മാനം.
ഉടന്‍ തന്നെ താഴെയുള്ള ലിങ്ക് തുറന്ന് വീഡിയോ കണ്ട് മത്സരം തുടങ്ങിക്കോളൂ. എല്ലാവര്‍ക്കും ഈസ്റ്റര്‍ അഭിനയ മത്സരാശംസകള്‍

Linkn: khttps://youtu.be/p6iyX9ZCQd8

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments