Friday, April 16, 2021
Home INDIA എട്ട് സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന

എട്ട് സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന

മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്‌, കർണാടക, കേരളം, തമിഴ്നാട്, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്‌ എന്നീ എട്ട് സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന. പുതിയ കേസുകളിൽ 84.73% ഈ സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ 24 മണിക്കൂറിൽ 53,480 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ – 27,918.  ഛത്തിസ്ഗഡിൽ 3,108 പേർക്കും  കർണാടകയിൽ 2,975 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 5,52,566 ആയി. ഇത് ആകെ രോഗികളുടെ 4.55 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ  11,846 പേരുടെ കുറവ് രേഖപ്പെടുത്തി

അതേസമയം ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 10,46,757  സെഷനുകളിലായി 6.30  കോടി  (6,30,54,353) വാക്സിൻ ഡോസ് വിതരണം ചെയ്തു.

വാക്സിനേഷൻ യജ്ഞത്തിന്റെ 74 -മത് ദിവസം (മാർച്ച്‌ 30 , 2021) 19,40,999 ഡോസ് വാക്സിൻ വിതരണം ചെയ്തു.

രാജ്യത്ത് ഇതുവരെ 1,14,34,301  പേർ രോഗ മുക്തരായി. 94.11% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 41,280 പേർ രോഗ മുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിൽ  354 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 82.20 ശതമാനവും 6  സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം – 139, പഞ്ചാബിൽ 64 മരണവും റിപ്പോർട്ട് ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments