Friday, April 16, 2021
Home WORLD വിര്‍ജീനിയ ബീച്ച്‌ വെടിവെപ്പ് 2 മരണം, നിരവധിപേര്‍ക്ക് പരിക്ക്

വിര്‍ജീനിയ ബീച്ച്‌ വെടിവെപ്പ് 2 മരണം, നിരവധിപേര്‍ക്ക് പരിക്ക്

വെര്‍ജീനിയ :വിര്‍ജീനിയ ബീച്ചില്‍ മാര്‍ച്ച്‌ 26 വെള്ളിയാഴ്ച രാത്രി നടന്ന വെടിവയ്പില്‍ രണ്ട് പേര്‍ മരിക്കുകയും പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ രണ്ടു പേരെ ശനിയാഴ്ച വൈകീട്ട് തിരിച്ചറിഞ്ഞു. ഇരുപത്തിയഞ്ചു വയസുള്ള ഡൊണോവന്‍ ലിഞ്ച്, “ബാഡ് ഗാള്‍സ് ക്ലബ് ‘ സ്റ്റാര്‍ ദേശായ്‌ല ഹാരിസ് (29) എന്നിവരാണിവര്‍. ഹാരിസിന്‍റെ മരണം ഇതുമായി ബന്ധപെട്ടതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

രാത്രി പതിനൊന്നിനാണ് റിസോര്‍ട്ട് ഏരിയയില്‍ വെടിവയ്പ്പ് ആരംഭിച്ചത്. രാത്രി 11:20 ഓടെ ഒന്നിലധികം വെടിവയ്പ്പുകള്‍ കേട്ടു. കുറ്റകൃത്യം നടന്ന സ്ഥലങ്ങളില്‍ വെടിയേറ്റ നിരവധി പേരെ കണ്ടെത്തി. ഏറ്റുമുട്ടലിനിടെയാണ് പരസ്പരം വെടിവെയ്പുണ്ടായതെന്നു വിര്‍ജീനിയ ബീച്ച്‌ പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റ് ശനിയാഴ്ച ഉച്ചയ്ക്ക് അറിയിച്ചു.

വെടിവയ്പ്പുമായി ബന്ധപെട്ടു വിര്‍ജീനിയയിലെ ചെസാപീക്കിലെ അഹ്മോണ്‍ ജഹ്രി ആഡംസ് (22); വിര്‍ജീനിയ ബീച്ചിലെ ന്യൂക്വെസ് ടൈറോണ്‍ ബേക്കര്‍ (18); വിര്‍ജീനിയ ബീച്ചിലെ ഡെവണ്‍ മൗറിസ് ഡോര്‍സി ജൂനിയര്‍ (20).എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് .ഷൂട്ടിംഗിനെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നു അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments