ഗുരുഗ്രാം: ഗുഡ്ഗാവ് -ദ്വാരക അതിവേഗപാതയില്‍ നിര്‍മാണം നടക്കുന്ന മേല്‍പ്പാലം തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്. ദൗലദാബാദിന് സമീപമാണ് സംഭവം.
രാവിലെ ഏഴരയോടെയാണ് അപകടം. പരിക്കേറ്റ മൂന്ന് തൊഴിലാളികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടന്‍ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് േനതൃത്വം നല്കി.
മേല്‍പ്പാലത്തിന്റെ ഒരു ഭാഗം അടര്ന്നുവീഴുകയായിരുന്നുവെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.