Friday, April 16, 2021
Home LITERATURE മിഥ്യ (കവിത)

മിഥ്യ (കവിത)

സരസ്വതി G നായർ,
വട്ടംകുളം

മേലേ വിഹായസ്സിൽ പാറിപ്പറക്കുവാൻ
മേലായെനിക്കൊട്ടും മോഹമില്ല
താഴെയീ മന്നിൽ നിന്നാരാധനയോടെ
താരമേ നിന്നെ ഞാൻ നോക്കി നിൽക്കാം

ഇവിടെ മോഹങ്ങളും സ്വപ്നങ്ങളും മിഥ്യ
ഇവിടെ സത്യങ്ങളും ആത്മാക്കളും മിഥ്യ
സത്യമൊന്നേയുള്ളു ജനനവും മരണവും
സത്യം പറഞ്ഞിടാം മറ്റെല്ലാം മിഥ്യ

എവിടെച്ചേക്കേറണമെന്നറിയാതെ ഞാൻ
ഉഴലുകയാണീ മഹാ മന്നിതിൽ
കാലങ്ങളെത്രയോ പോയ് മറഞ്ഞൂ
കോലങ്ങൾ കെട്ടീ കപട ജന്മം

സത്യവും നീതിയും തീണ്ടാത്ത ലോകത്തിൽ
സത്യമെന്തെന്നാർക്കു ചൊല്ലാനൊക്കും
മിഥ്യതൻ ഭീകര താടി രൂപം കണ്ട്
മുക്കിലൊളിക്കുന്നു പാവം ജന്മം..

  

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments