Friday, April 16, 2021
Home MOVIES ദേവരാജൻ മാസ്റ്റർ സംഗീതത്തിന്റെ രാജശില്പി

ദേവരാജൻ മാസ്റ്റർ സംഗീതത്തിന്റെ രാജശില്പി

സംഗീത കുലപതി ദേവരാജൻ മാഷ് വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 15 വർഷം…..

1927 സെപ്റ്റംബര്‍ 27 നു കൊല്ലം ജില്ലയിലെ പരവൂര്‍ കോട്ടപ്പുറത്ത് പന്നക്കാടില്‍ മൃദംഗ വിദ്വാനായിരുന്ന കൊച്ചു ഗോവിന്ദനാശാന്റെയും കൊച്ചു കുഞ്ഞിന്റെയും ആദ്യ മകനായിട്ടാണ് പരവൂര്‍ ഗോവിന്ദന്‍ ദേവരാജന്‍ എന്ന ജി ദേവരാജന്‍ മാസ്റ്റര്‍ പിറന്നത്. വീട്ടില്‍ അധ്യാപകനെ വരുത്തിയും തെക്കുംഭാഗം ലോവര്‍ പ്രൈമറി സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി. അതിനു ശേഷം
കോട്ടപ്പുറം ഹൈസ്കൂളില്‍ പഠിച്ചു. തിരുവനന്തപുരം ശ്രീ മൂലവിലാസം ഹൈസ്കൂളില്‍ നിന്നും ആണ് ഇംഗ്ലീഷ് സ്കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് നേടിയത്. തുടര്‍ന്ന് കോളെജ് വിദ്യാഭ്യാസവും തിരുവനന്തപുരത്തായിരുന്നു.

മൃദംഗ വിദ്വാന്‍ ആയിരുന്ന അച്ഛന് ആണു സംഗീതത്തിലെ ആദ്യത്തെയും അവസാനത്തെയും ഗുരു. അതോടൊപ്പം നിരവധി ഗുരുക്കന്മാര്‍ വീണ, വായ്പ്പാട്ട് എന്നിവയും അഭ്യസിപ്പിച്ചു. കാക്കേ കാക്കേ കൂടെവിടെ എന്ന ഗാനം വളരെച്ചെറുപ്പത്തില്‍ തന്നെ തികച്ചും വ്യത്യസ്തമായ രീതിയില്‍ ചിട്ടപ്പെടുത്തിയ മാസ്റ്റര്‍ പതിനേഴാം വയസ്സില്‍ വായ്പാട്ടില്‍ അരങ്ങേറി. അതേ തുടര്‍ന്നു തന്റെ സംഗീത സാമ്രാജ്യത്തിനു അടിത്തറ നല്‍കിയ കച്ചേരികള്‍ അവതരിപ്പിച്ചു തുടങ്ങി. സ്വരസ്ഥാനങ്ങളുടെ കണിശതയും സംഗീത ശാസ്ത്രത്തിലുള്ള വിജ്ഞാനവും പരവൂര്‍ ദേവരാജന്‍ എന്ന സംഗീതജ്ഞനെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കി. പ്രശസ്തരായ കവികളുടെ ഗാനങ്ങള്‍ വശ്യമായ ഈണത്തിലൂടെ ദേവരാജന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു കൊണ്ടിരുന്നു.

1951-52 ല്‍ കൊല്ലം എസ് എന്‍ കോളെജിലെ യൂണിയന്‍ യോഗത്തില്‍ “പൊന്നരിവാള്‍
അമ്പിളിയിൽ ” എന്ന ഒ എന്‍ വി കുറുപ്പിന്റെ കവിത ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് ശ്രദ്ധേയമായി. മലയാള ലളിത ഗാന ശാഖയുടെ വളര്‍ച്ചയ്ക്ക് മുതല്‍കൂട്ടായ നിരവധിഗാനങ്ങള്‍ ഇവര്‍ രണ്ടു പേരും ചേര്‍ന്ന് വീണ്ടും സൃഷ്ടിച്ചു. ഈ ഗാനങ്ങളൊക്കെയും കെ പി എ സി യുടെ നിരവധി നാടകങ്ങളിലൂടെ മലയാളികളുടെ ചുണ്ടുകളിലുമെത്തി. ഇതോടനുബന്ധിച്ചാണു 1955 ല്‍ കാലം മാറുന്നു എന്ന സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിക്കാന്‍ അവസരം ലഭിക്കുന്നത്. ദേവരാജന്‍ മാസ്റ്ററുടെ ആദ്യ സിനിമാ സംഗീത സംവിധാനം. ഒ എന്‍ വി കുറുപ്പിന്റെ ആദ്യ സിനിമാ ഗാന രചന എന്നിവ കൊണ്ടു ശ്രദ്ധേയമായിരുന്നു “കാലം മാറുന്നു” എന്ന സിനിമ.

മലയാള ചലച്ചിത്ര ഗാനശാഖയുടെ വളര്‍ച്ചയ്ക്ക് നിര്‍വചിക്കാനാകാത്ത സംഭാവനകള്‍
അദ്ദേഹം നല്‍കി. 65 ഓളം ഗാന രചയിതാക്കള്‍, 137ല്‍ പരം ഗായകര്‍ എന്നിവരുമായി
സഹകരിച്ചു.

മലയാളചലച്ചിത്രഗാനങ്ങളിൽ ഏറ്റവും കൂടുതൽ രാഗങ്ങൾ ഉപയോഗിച്ചത് ഒരുപക്ഷേ ദേവരാജനായിരിക്കും. ഏകദേശം നൂറ് രാഗങ്ങളെങ്കിലും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. മോഹനരാഗത്തിൽ മാത്രം അദ്ദേഹം അമ്പതോളം ഗാനങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഗീതം പലപ്പോഴും നാടൻ പാട്ടുകളുടെ ഈണങ്ങളും പാശ്ചാത്യ സംഗീതവും കർണ്ണാടക – ഹിന്ദുസ്ഥാനി സംഗീതവുമായി ഒന്നിച്ചുചേർത്തു. ഒരു നിരീശ്വരവാദി ആയിരുന്നെങ്കിലും മലയാളത്തിലെ പ്രശസ്തമായ പല ഭക്തിഗാനങ്ങൾക്കും ഈണം പകർന്നത് ദേവരാജനാണ്. ഗുരുവായൂരമ്പലനടയിൽ, നിത്യ വിശുദ്ധയാം കന്യാമറിയമേ, തുടങ്ങിയ ഭക്തിഗാനങ്ങൾ ദേവരാജൻ ചിട്ടപ്പെടുത്തിയവയാണ്. ഇവ ആ വിഭാഗത്തിൽ ക്ലാസിക്കുകളായി കരുതപ്പെടുന്നു. വാക്കുകളും സംഗീതവും സന്ദർഭത്തിന് അനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തുന്നതിൽ വിദഗ്ദ്ധനായിരുന്നു ദേവരാജൻ. ബിഥോവനേക്കാൾ താൻസനേക്കാൾ വലിയ സംഗീതജ്ഞനെന്ന് നടൻ കമലഹാസൻ പറഞ്ഞിട്ടുണ്ട് . മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്രഗാനങ്ങളിൽ ചിലതാണ് ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ, സന്യാസിനിനിൻ പുണ്യാശ്രമത്തിൽ, സംഗമം ത്രിവേണീ സംഗമം, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം തുടങ്ങിയ ദേവരാജൻ ഗാനങ്ങൾ. വയലാറിനുപുറമേ ഒ.എൻ.വി. കുറുപ്പ്, പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി തുടങ്ങിയ ഗാനരചയിതാക്കളുമൊത്തും ദേവരാജൻ സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്. പിൽക്കാലത്ത്‌ വയലാറിന്റെ പുത്രൻ വയലാർ ശരത്ചന്ദ്ര വർമ്മ ആദ്യമായി ഗാനരചന നിർവ്വഹിച്ച എന്റെ പൊന്നു തമ്പുരാൻ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമിട്ടതും ദേവരാജൻ മാസ്റ്റർ തന്നെയായിരുന്നു

ഏകദേശം 350 മലയാളചലച്ചിത്രങ്ങൾക്ക് ഈണം പകർന്ന ദേവരാജൻ, രണ്ടായിരത്തോളം ചലച്ചിത്രഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, പി. സുശീല, പി. മാധുരി എന്നിവരാണ് അദ്ദേഹത്തിന്റെ ഗാനങ്ങളിൽ ഭൂരിപക്ഷവും ആലപിച്ചത്. യേശുദാസ് ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ ആലപിച്ചത് ദേവരാജന്റെ സംഗീതത്തിലാണ്. 652 ഗാനങ്ങൾ ഇവരുടെ സംഗമത്തിൽ പിറന്നുവീണിട്ടുണ്ട്. അവയിൽ ഭൂരിപക്ഷവും ഹിറ്റുകളായി. ഇതൊരു ലോകറെക്കോർഡാകണം. ജയചന്ദ്രൻ ആദ്യത്തെ ഹിറ്റ് ഗാനം ആലപിച്ചതും ദേവരാജന്റെ സംഗീതത്തിലാണ് – 1966-ൽ പുറത്തിറങ്ങിയ കളിത്തോഴൻ എന്ന ചലച്ചിത്രത്തിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനം. 167 ചലച്ചിത്രഗാനങ്ങളും മുപ്പതോളം ചലച്ചിത്രേതരഗാനങ്ങളും പിന്നീട് അദ്ദേഹം ദേവരാജനുവേണ്ടി പാടിയിട്ടുണ്ട്. മാധുരിയെ ആദ്യമായി അവതരിപ്പിച്ചതും (കടൽപ്പാലം (1969) എന്ന ചിത്രത്തിലെ കസ്തൂരിത്തൈലമിട്ട് മുടിമിനുക്കി എന്നുതുടങ്ങുന്ന ഗാനത്തിലൂടെ) പിന്നീട് അവരുടെ 99 ശതമാനം ഗാനങ്ങൾക്കും ഈണം പകർന്നതും അദ്ദേഹമാണ്. ഇവരെക്കൂടാതെ പി. ലീല, എസ്. ജാനകി, ബി. വസന്ത, രേണുക, ജിക്കി കൃഷ്ണവേണി, എ.എം. രാജ, പി.ബി. ശ്രീനിവാസ്, കമുകറ പുരുഷോത്തമൻ, കെ.പി. ഉദയഭാനു, കെ.പി. ബ്രഹ്മാനന്ദൻ തുടങ്ങി സുദീപ് കുമാർ, വിധു പ്രതാപ് തുടങ്ങിയവർ വരെ നീളുന്ന വലിയൊരു നിര അദ്ദേഹത്തിനുവേണ്ടി ഗാനമാലപിച്ചിട്ടുണ്ട്. എസ്.പി. ബാലസുബ്രഹ്മണ്യം, അയിരൂർ സദാശിവൻ, ശ്രീകാന്ത് തുടങ്ങിയ ചില ഗായകരെ മലയാളത്തിന് പരിചയപ്പെടുത്തിയതും അദ്ദേഹമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments