Friday, April 16, 2021
Home INDIA പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ...

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ തുടർച്ചയായി ഉയരുന്നു

മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടർച്ചയായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 85.91 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,854 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 60 ശതമാനത്തോളം (13,659) മഹാരാഷ്ട്രയിലാണ്. കേരളത്തിൽ 2,475 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത് 1,89,226 പേരാണ്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ 1.68 ശതമാനമാണ് ഇത്.
ആക്ടീവ് കേസുകളുടെ എണ്ണത്തിൽ ഏറ്റവും കുറവ് ഉണ്ടായത് കേരളത്തിലാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള കണക്കുകൾ പ്രകാരം, 4,78,168 സെഷനുകളിലായി 2.56 കോടിയിലേറെ ഡോസ് വാക്സിൻ ആണ് (2,56,85,011) വിതരണം ചെയ്തത്.

വിതരണത്തിന്റെ അൻപത്തിനാലാം ദിവസമായ 2021 മാർച്ച് 10 വരെ, 13,17,357 ഡോസുകൾ ആണ് രാജ്യത്ത് നൽകിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 126 മരണങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. ഇതിൽ 82.54 ശതമാനവും 6 സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞത് മഹാരാഷ്ട്രയിലാണ് (54). പഞ്ചാബിൽ 17 പേരും, കേരളത്തിൽ 14 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണമടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments