Friday, April 16, 2021
Home INDIA 4.5 കോടി കോവിഡ് -19 വാക്‌സിനുകൾ പാകിസ്ഥാന് ഇന്ത്യ വിതരണം ചെയ്യും

4.5 കോടി കോവിഡ് -19 വാക്‌സിനുകൾ പാകിസ്ഥാന് ഇന്ത്യ വിതരണം ചെയ്യും

ന്യൂഡൽഹി: ഇന്ത്യ 4.5 കോടി കോവിഡ് -19 വാക്‌സിനുകൾ പാകിസ്ഥാന് വിതരണം ചെയ്യും .
ഫെഡറൽ ഹെൽത്ത് സർവീസസ് റെഗുലേഷൻ ആൻഡ് കോർഡിനേഷൻ ആമിർ അഷ്‌റഫ് ഖവാജയാണ് ഇക്കാര്യം അറിയിച്ചത്.

വാക്സിൻ അലയൻസ് ‘ഗവി’യുമായുള്ള കരാർ പ്രകാരം മൊത്തം 45 ദശലക്ഷം ഡോസ് വാക്സിൻ പാക്കിസ്ഥാന് ലഭിക്കും, ഇതിൽ 16 ദശലക്ഷം ഈ വർഷം ജൂൺ വരെ ലഭ്യമാകും.

വികസ്വര രാജ്യങ്ങൾക്ക് വാക്സിനുകൾ നൽകാൻ സഹായിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്തമാണ് ‘ഗവി’.

2020 സെപ്റ്റംബറിൽ കോവിഡ് -19 വാക്സിൻ നൽകുന്നതിന് പാകിസ്ഥാനുമായി കരാർ ഒപ്പിട്ടതായും ഖവാജ അറിയിച്ചു.

മാർച്ച് ആദ്യ വാരത്തിൽ ഗവിയിൽ നിന്ന് വാക്സിൻ എത്തുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു,
എന്നിരുന്നാലും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് പ്രതീക്ഷിക്കുന്നതായും .
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐ‌ഐ) നിർമ്മിക്കുന്ന വാക്സിൻ ആണ് പാകിസ്ഥാന് ലഭിക്കുന്നതെന്നും ഖവാജ അറിയിച്ചു.

അതേസമയം, ഇന്ത്യ ഇതുവരെ 15 രാജ്യങ്ങളിൽ കോവിഡ് -19 വാക്സിൻ വിതരണം ചെയ്ത.25 ഓളം രാജ്യങ്ങൾക്ക് ഉടൻ തന്നെ ഡോസുകൾ ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്. പല രാജ്യങ്ങൾക്കും ഇന്ത്യൻ നിർമിത വാക്സിൻ ഗ്രാന്റ് അടിസ്ഥാനത്തിൽ ലഭിച്ചപ്പോൾ, ചിലത് ഇന്ത്യൻ സർക്കാർ നിശ്ചയിച്ച വില ഈടാക്കിയാണ് നൽകിയത്.

പാക്കിസ്ഥാനിൽ 1,592 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എന്നാണ് 5,92,100 ആയി. ആകെ മരണസംഖ്യ 13,227 ആണ്.

അതേസമയം, മാർച്ച് 10 മുതൽ 60 വയസും അതിൽ കൂടുതലുമുള്ളവർക്കായി കോവിഡ് -19 വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്ന് സർക്കാർ ഞായറാഴ്ച അറിയിച്ചു.

ചൈനീസ് കോവിഡ് -19 വാക്സിൻ സിനോഫാർം 60 വയസ്സിന് മുകളിലുള്ളവർക്ക് ഉപയോഗിക്കാൻ മാർച്ച് 4 ന് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നൽകിയിരുന്നു.
സിനോഫ്രം (ചൈന), ഓക്സ്ഫോർഡ്-അസ്ട്രസെനെക (യുകെ), സ്പുട്നിക്-വി (റഷ്യ), കാൻസിനോ ബയോ (ചൈന) എന്നീ നാല് വാക്സിനുകൾ ഇതുവരെ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments