പദ്മാ കണ്ണൻതൊടിയിൽ

വർഷങ്ങൾക്ക് മുൻപ് പീഡന പരമ്പരയുടെ മുൻഗാമി സൂര്യനെല്ലി കേസ് ഉണ്ടായപ്പോൾ കവയത്രിയുടെ മനസ്സിൽ തോന്നിയ വേദന
ഭരതാംബേ കരയുക നിന്മുഖം
കറുത്ത ചേലയാൽ മൂടുക
ഇതല്ലോ അഭിശപ്തമാം യുഗം കലിയുഗം
നിൻ മക്കൾ ഞങ്ങൾ പെണ്ണുങ്ങൾ വേട്ടയാടപ്പെടും യുഗം
ഇവിടെ അമ്മയ്ക്കും പെങ്ങൾക്കും പുത്രിക്കും ഒരു മുഖം ഒരു ഭാവം
കാമത്തിന്റെ വില്പനചരക്കിന്റ
ശക്തി ചോർന്നൊലിക്കുമീ വേളയിൽ
ഞങ്ങൾക്ക് നിൽക്കാൻ ഇടം തരിക
ചവിട്ടിയ മണ്ണുപോലും ചോർന്നൊലിക്കുമ്പോൾ
ആശ്വസിപ്പിക്കാനിട നെഞ്ചു തരിക
നിൻ മാറിടത്തിൻ ചൂടും നിശ്വാസവും
ഒരാവരണമായ് പൊതിയട്ടെ ഞങ്ങളെ
ഭരതാംബേ കരയുക നിൻ കറുത്ത ചേല
മുഖം മൂടുവാൻ തരിക ഞങ്ങൾക്കും
രാത്രിതന്‍ ഇരുൾ യാമങ്ങളിലൊരു നിലവിളി തേങ്ങലായ് നോമ്പരമായി നിന്നെ തഴുകാറുണ്ടോ
നിൻ മുഖശ്രീയിൽ അതൊരപ- ശകുനമായി തെളിയാറുണ്ടോ
ഇവിടെ പാടിപ്പതിയാനൊരു സൂര്യനെല്ലി
അതു ചീന്തിയെറിഞ്ഞ മുഖംമൂടികൾ എത്രയെത്ര
കാമവെറിപൂണ്ട കോമരങ്ങൾ ഞരമ്പ് രോഗികൾ
രക്തദാഹം തീർത്തലറി വിളിച്ച രാത്രികൾ
അവർ ചവിട്ടിക്കുഴച്ച കൗമാര ചിന്തകൾ
അമ്മേ..നിന്റെ വയർ പിളർന്നിനി
ഞങ്ങളെ ഒളിപ്പിക്ക
ഞങ്ങൾക്കൊരഭയം ഇനി നിന്റെ ഗർഭപാത്രം മാത്രം
അവിടെ ഞങ്ങളുറങ്ങാട്ടെ പുതിയൊരു പുലരിയും കാത്ത്