Friday, April 16, 2021
Home THRISSUR കൈപ്പമംഗലത്ത് ജനകീയ സ്ഥാനാര്‍ത്ഥി: വിഭാഗീയതക്ക് തുടക്കമിട്ട് യുവനേതാവ്, തടയിട്ട് യുഡിഎഫ് നേതൃത്വം

കൈപ്പമംഗലത്ത് ജനകീയ സ്ഥാനാര്‍ത്ഥി: വിഭാഗീയതക്ക് തുടക്കമിട്ട് യുവനേതാവ്, തടയിട്ട് യുഡിഎഫ് നേതൃത്വം

തൃശ്ശൂർ: കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ ഘടകക്ഷിയായ ആർ എസ് പിയുടെ സ്വതന്ത്രസ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ നടപടികൾക്കെതിരെ അതൃപ്തിയുമായി കോൺഗ്രസ് നേതൃത്വം രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയസാധ്യയുളളവരെ മാത്രം ലക്ഷ്യമാക്കി സ്ഥാനാർത്ഥികളെ നിശ്ചയിച്ച് വരുന്ന യുഡിഎഫ് കണ്ടെത്തിയ സ്ഥാനാർത്ഥിയാണ് വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ സി.പി. സാലിഹ്. ആർ എസ് പി സ്വതന്ത്രസ്ഥാനാർത്ഥിയായി മൽസരിക്കാനൊരുങ്ങുന്ന ഇദ്ദേഹത്തിനെതിരെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയും യുവനേതാവുമായ ശോഭ സുബിനാണ് സമൂഹമാധ്യമങ്ങളിൽ കലാപക്കൊടി പൊക്കാനൊരുങ്ങുന്നത്. കൈപ്പമംഗലത്ത് കൈപ്പത്തി ചിഹ്‌നത്തിലുളള സ്ഥാനാർത്ഥിയാണ് മൽസരിക്കേണ്ടതെന്നും അതിനായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കണമെന്നും വാട്‌സ് ആപ്് സന്ദേശത്തിലൂടെ പ്രവർത്തകരെ ആഹ്വാനം ചെയ്തതാണ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
ഇത്തവണ വിഭാഗീയതയും വോട്ട് മറിക്കലും ഒരു രീതിയിലും പൊറുപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന യുഡി എഫ് നേതൃത്വം ഈ വിഷയം ഏറെ ഗൗരവമായാണ് കാണുന്നത്. ശോഭാ സുബിൻ അനധികൃത മദ്യക്കേസിൽ കുടുങ്ങിയതോടെ കഴിഞ്ഞ വട്ടം ചുണ്ടിനും കപ്പിനുമിടയിൽ സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ടിരുന്നു. ഇത്തവണ എന്ത് വിധേനെയും നേതൃത്വത്തെ പ്രീതിപ്പെടുത്തി സീറ്റ് തരപ്പെടുത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വിജയസാധ്യതയുളളവർക്ക് മാത്രം സീറ്റ് നൽകാൻ യുഡി എഫ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. കൂടാതെ ഘടകക്ഷിയായ ആർ എസ് പിയുടെ സീറ്റായതിനാൽ പൊതുസമ്മതനെ നിർത്താനുളള തീരുമാനം സി.പി. സാലിഹിലൂടെ നടപ്പാക്കിയതോടെ വിമതശബ്ദമുയർത്തിയതാണ് ശോഭ സുബിന് വിനയായിരിക്കുന്നത്. സംസ്ഥാനത്താകെ മികച്ച സ്ഥാനാർത്ഥികളെ ഇറക്കിയാണ് ഇക്കുറി യുഡി എഫ് മൽസരരംഗത്തേക്കിറങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments