Friday, April 16, 2021
Home ERNAKULAM ശ്രീഗുരുജി സ്മൃതികണങ്ങളുടെ പ്രകാശനവും 'വീട്ടില്‍ ഒരു പുസ്തകശാല' പദ്ധതി ഉദ്ഘാടനവും

ശ്രീഗുരുജി സ്മൃതികണങ്ങളുടെ പ്രകാശനവും ‘വീട്ടില്‍ ഒരു പുസ്തകശാല’ പദ്ധതി ഉദ്ഘാടനവും

കൊച്ചി: രാധേശ്യാം ബങ്ക രചിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് പാ. സ ന്തോഷ് പരിഭാഷപ്പെടുത്തിയ  ‘ശ്രീഗുരുജി സ്മൃതികണങ്ങള്‍’  പ്രകാശനം ചെയ്തു. ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം ക്ഷേത്രീയ സംഘചാലക് ഡോ. വന്നിയ രാജന്‍, പ്രാന്ത സംഘചാലക് അഡ്വ. കെ. കെ. ബാലറാമിന് പുസ്തകം കൈമാറി പ്രകാശനം നിര്‍വഹിച്ചു.
‘വീട്ടില്‍ ഒരു പുസ്തകശാല’ എന്ന കുരുക്ഷേത്ര ബുക്‌സിന്റെ പദ്ധതിയുടെ ഉദ്ഘാടനം രാഷ്ട്രീയ സ്വയംസേവക സംഘം  പ്രാന്ത സംഘചാലക് കെ. കെ ബാലറാം  നിര്‍വഹിച്ചു.  മുന്‍ പ്രാന്ത സംഘചാലക് പി. ഇ. ബി. മേനോന്‍ പങ്കെടുത്തു.  എറണാകുളം വിഭാഗ് സംഘചാലക് എം. എ. വാസുദേവന്‍ ആദ്യ അംഗത്വം സ്വീകരിച്ചു.  അയ്യായിരം രൂപയ്ക്ക് അയ്യായിരം രൂപയുടെ പുസ്തകങ്ങളും തുടന്ന് ഒരു വര്‍ഷത്തേയ്ക്ക് മാസം തോറും മുന്നൂറ് രൂപയ്ക്കുള്ള പുസ്തകങ്ങളും വായനക്കാര്‍ക്ക് ബോണസ്സായി നല്‍കുന്ന പദ്ധതിയാണ് ‘വീട്ടില്‍ ഒരു പുസ്തകശാല.’

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments