കൊച്ചി: കുടുംബശ്രീയും കേരള മീഡിയ അക്കാദമിയും സംയുക്തമായി നടപ്പിലാക്കുന്ന കുടുംബശ്രീ വനിതകള്‍ക്കായുള്ള മാധ്യമ പരിശീലന പദ്ധതിയില്‍ ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയായി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 12 കുടുംബശ്രീ വനിതകളാണ് ആദ്യ ബാച്ച് പരിശീലനത്തില്‍ ഉള്‍പ്പെട്ടിരുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ കളക്ടര്‍ എസ് സുഹാസ് കലക്ടറേറ്റില്‍ വിതരണം ചെയ്തു.10 ദിവസം ദൈര്‍ഘ്യമുള്ള മാധ്യമ പരിശീലന ക്യാമ്പില്‍ വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്, ഫോട്ടോഗ്രാഫി, ഫോട്ടോ എഡിറ്റിംഗ്, മൊബൈല്‍ ജേണലിസം എിവയിലാണ് പരിശീലനം നല്‍കിയത്17 പേര് ഉള്‍പ്പെടുന്ന രണ്ടാം ബാച്ച് പരിശീലനം ( ഫെബ്രുവരി 26 ന് ) ആരംഭിക്കും.നവമാധ്യമരംഗത്തെ പരിശീലനം നല്കി , ഉപജീവനമാര്‍ഗ്ഗം കെട്ടിപ്പടുക്കുതിന് കുടുംബശ്രീ അംഗങ്ങളെ പ്രാപ്തരാക്കുക എതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുത് . താല്പര്യമുള്ള കൂടുതല്‍ വനിതകള്‍ക്ക് തുടര്‍ പരിശീലനം നല്‍കാനും പദ്ധതിയുണ്ട്.മീഡിയ അക്കാദമിയില്‍ നടന്ന സമാപനച്ചടങ്ങില്‍ കേരള മീഡിയ അക്കാദമി ഭരണസമിതി അംഗം എന്‍ പി ചന്ദ്രശേഖരന് അധ്യക്ഷനായിരുന്നു.കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറുമായ എസ് ഹരികിഷോര്‍, മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല, മീഡിയ അക്കാദമി ഇന്‍സ്റ്റിററ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ എം ശങ്കര്‍, അധ്യാപകരായ കെ ഹേമലത, കെ അജിത്ത്, എം ജി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.കഴിഞ്ഞ 15നു മീഡിയ അക്കാദമി ചെയര്മാന് ആര് എസ് ബാബുവാണ് പരിശീലനം ഉദ്ഘാടനം ചെയ്തത്.
സാങ്കേതികതയുടെ പിന്ബലവുമായികുടുംബശ്രീ പ്രവര്‍ത്തകരും
Recent Comments
Hello world!
on