കൊച്ചി: വാട്ടര്‍ അതോറിറ്റിയുടെ തൃപ്പൂണിത്തുറ സബ് ഡിവിഷനു കീഴിലുളള തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളിലെയും ചോറ്റാനിക്കര, ഉദയംപേരൂര്‍, കുമ്പളം എന്നീ പഞ്ചായത്തുകളിലെയും ഗാര്‍ഹിക, ഗാര്‍ഹികേതര കണക്ഷനുകളുടെ വെളളക്കര കുടിശികയുളള ഉപഭോക്താക്കള്‍ ഏഴ് ദിവസത്തിനകം ബന്ധപ്പെട്ട കാര്യാലയത്തില്‍ കുടിശിക അടയ്ക്കണം. വീഴ്ച വരുത്തിയാല്‍ കുടിവെളള കണക്ഷന് വിച്ഛേദിക്കല്‍, റവന്യൂ റിക്കവറി മുതലായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മീറ്റര്‍ പ്രവര്‍ത്തന രഹിതമായതും ഇതുവരെ ബില്ല് ലഭിക്കാത്തതുമായ ഉപഭോക്താക്കള്‍ തൃപ്പൂണിത്തുറ വാട്ടര്‍ അതോറ്റിറ്റി കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2777960.
വെളളക്കരം; കുടിശിക ഒടുക്കണം
Recent Comments
Hello world!
on