പറവൂർ : പ്രളയത്തിൽ ജീവനോപാധി നഷ്ടപ്പെട്ട ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വ്യാപാരികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പഞ്ചായത്ത് ഭരണ സമിതി ധന സാഹായം അനുവദിച്ചു. ആദ്യ ഘട്ടമായി 23, 80000/- രൂപയാണ് നൽകിയത്. ചേന്ദമംഗലം സർവ്വീസ് സഹകരണ സംഘം വഴിയാണ് തുക വിതരണം ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ സഹകരണ സംഘം പ്രസിഡന്റ് കെ. ശിവശങ്കരന് ചെക്ക് കൈമാറി. വൈസ് പ്രസിഡന്റ് ബെന്നി ജോസഫ് , മുൻ പ്രസിഡന്റുമാരായ എ.എം.ഇസ്മായിൽ , അഡ്വ.ടി.ജി. അനൂപ് , ഷിപ്പി സെബാസ്റ്റ്യൻ , വ്യാപാരി പ്രതിധികളായ ജോസഫ് കോളരിക്കൽ ,കെ. അനിൽ കുമാർ , പഞ്ചായത്ത് സെക്രട്ടറി സിന്ധു മോൾ എന്നിവർ പ്രസംഗിച്ചു
Recent Comments
Hello world!
on