Friday, April 16, 2021
Home IDUKKI തെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജം- 7 മണ്ഡലങ്ങളിലും യുഡിഎഫ് ഉജ്ജ്വല വിജയം നേടും- ഡീൻ കുര്യാക്കോസ്എം.പി

തെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജം- 7 മണ്ഡലങ്ങളിലും യുഡിഎഫ് ഉജ്ജ്വല വിജയം നേടും- ഡീൻ കുര്യാക്കോസ്എം.പി

   തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് സുസജ്ജമാണെന്നും പാർലമെൻറ് മണ്ഡലത്തിലെ പരിധിയിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ഉജ്ജല വിജയം നേടുമെന്നും ഡീൻ കുര്യാക്കോസ് എംപി. ഇടുക്കിയിലെ ജനങ്ങളെ ബാധിക്കുന്ന സ്ഥായിയായ പ്രശ്നങ്ങളൊന്നും പരിഹാരം കാണുവാൻ ഇടതുഭരണം കൊണ്ട് കഴിഞ്ഞിട്ടില്ല.

സർവകക്ഷി യോഗതീരുമാന പ്രകാരം ഭൂവിനിയോഗം സംബന്ധിച്ച് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്താൻ കഴിഞ്ഞില്ല. നിർമ്മാണ നിരോധന ഉത്തരവ് ഉൾപ്പെടെ ഇപ്പോഴും നിലനിൽക്കുകയാണ്. കുത്തകപ്പാട്ട വസ്തുവിൽ വനവൽക്കരണത്തിന് സർവ്വേ നടപടികൾക്ക് അനുമതി നൽകിയത് ഈ സർക്കാരാണ്. പട്ടയ വസ്തുവിൽ മരം മുറിക്കുന്നതിന് അനുമതി റദ്ദാക്കിയിരിക്കുന്നു.

തകർന്നടിഞ്ഞ കാർഷിക തോട്ടം മേഖലകളെ കൈപിടിച്ചുയർത്താൻ പദ്ധതികളൊന്നും നടപ്പാക്കിയില്ല. കർഷക ജീവിതം ദുരിതപൂർണമായിത്തീർന്നു. 2019 ലോക് സഭ തിരഞ്ഞെടുപ്പിന്  മുൻപ് പ്രഖ്യാപിച്ച 5000 കോടിയുടെ ഇടുക്കി പാക്കേജ് കാണാനില്ല. ഒരു മാസം മുൻപ് പ്രഖ്യാപിച്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ പോലും ഉൾപ്പെടുത്താതെ ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തലേന്ന് ഹെലികോപ്റ്ററിൽ വന്ന് പ്രഖ്യാപിച്ചിരിക്കുന്ന 12000 കോടിയുടെ പാക്കേജ് ശുദ്ധതട്ടിപ്പും ഇത് ജനങ്ങളുടെ ക്ഷമയേ പരീക്ഷിക്കുന്നതാണെന്നും എം.പി പറഞ്ഞു. ജില്ലയിൽ പി എസ് സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് ജോലിക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളോട് സർക്കാർ യാതൊരുവിധ നീതിയും കാണിച്ചില്ല. ചെറുപ്പക്കാർ തൊഴിലിനായി അലയുമ്പോൾ പുത്തൻ  തൊഴിൽ സംരംഭങ്ങൾക്കൊന്നും തുടക്കം കുറിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.  ജനജീവിതം ദുരിതപൂർണ്ണമാക്കി വർഗ്ഗീയമായി ധ്രൂവീകരിച്ച് മതേതരത്വം തകർക്കുന്ന ഇടത് സർക്കാരിനെതിരെ  ഇടുക്കിയിലെ ജനങ്ങൾ ശക്തമായിത്തെന്നെ വിധിയെഴുതുമെന്നും 7 മണ്ഡലങ്ങളിലും യുഡിഎഫ് തിളക്കമാർന്ന വിജയം നേടുമെന്നും എംപി പ്രസ്താവിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments