ഡോ. എസ്. ഡി. സിംഗ് രചിച്ച ജീവിതം എന്ന പാഠപുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി : മനുഷ്യനാകുക എന്ന ലക്ഷ്യത്തിലേക്കുള്ള പരിശ്രമമാണ് ഇന്ന് ഉണ്ടാവേണ്ടതെന്ന് പ്രൊഫ. എം. കെ. സാനു അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഡോ. എസ്. ഡി. സിംഗ് രചിച്ച ജീവിതം എന്ന പാഠപുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യജീവിതത്തിന്റെ അജ്ഞാതമേഖലയിലൂടെ സഞ്ചരിച്ചുകൊണ്ട് നല്ല മനുഷ്യനായി തീരുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ആര്. ടി. ഐ. കേരള ഫെഡറേഷന് സംസ്ഥാനപ്രസിഡന്റ് അഡ്വ. ഡി. ബി. ബിനു അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ കമ്മീഷന് മുന്‍ സംസ്ഥാന ആക്ടിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കേരള മുന്‍ പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗ്ഗീസ്, ചലച്ചിത്ര പിന്നണി ഗായിക ആശാലത, മാലിനിമേനോന്‍, അഡ്വ. എസ്. കൃഷ്ണമൂര്‍ത്തി, ഫാ. തോമസ് പുതുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.