Friday, April 16, 2021
Home INDIA യുടിഐ മ്യൂച്വല്‍ ഫണ്ട് വാട്ട്സ്ആപ്പ് സേവനം ആരംഭിച്ചു

യുടിഐ മ്യൂച്വല്‍ ഫണ്ട് വാട്ട്സ്ആപ്പ് സേവനം ആരംഭിച്ചു

കൊച്ചി:  നിക്ഷേപകരുമായുള്ള  ഇടപഴകലും  ആശയവിനമയവും മെച്ചപ്പെടുത്തുകയെന്ന  ലക്ഷ്യത്തോടെ യുടിഐ മ്യൂച്വല്‍ ഫണ്ട്  നൂതന വാട്ട്സാപ്പ്  ചാറ്റ് സേവനം ആരംഭിച്ചു. വാട്‌സാപ്പ് നമ്പര്‍ +91 7208081230 ആണ്.

നിക്ഷേപകര്‍ക്ക് ഇരുപത്തിനാലു മണിക്കൂറും  നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ഈ മെസേജിംഗ് ആപ്പില്‍ പ്രാപ്യമായിരിക്കും. അവര്‍ക്ക്  നിക്ഷേപത്തിനുള്ള പിന്തുണയും സഹായവും ലഭിക്കുകയും ചെയ്യും. മാത്രവുമല്ല, ഇത് യുടിഐ മ്യൂച്വല്‍ ഫണ്ടിന്റെ വിപണന, നിക്ഷേപ സേവനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. 

ടെക്സ്റ്റ് അധിഷ്ഠിത ചാറ്റ്‌സ്, അപ്ഡേറ്റുകള്‍, ഇന്‍ഫോഗ്രാഫിക്‌സ് എന്നിവയിലൂടെ നിക്ഷേപകരുമായുള്ള സംവാദം ഗണ്യമായി വര്‍ധിപ്പിക്കും. ഇരുപത്തിനാലു മണിക്കൂറും  ലഭ്യമായ സ്വയം സേവന ചാനലാണ് ഇതുവഴി കമ്പനി ലക്ഷ്യമിടുന്നത്.

ലംപ്സം, എസ്ഐപി നിക്ഷേപങ്ങള്‍, എസ്ഡബ്ല്യുപി, എസ്ടിപി, എസ്ഐപി പോസ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ അപ്ഡേറ്റ് തുടങ്ങിയ  മുപ്പതിലധികം  ഇടപാടുകള്‍  നിക്ഷേപകര്‍ക്ക് ഇതുവഴി നടത്താന്‍ കഴിയും.

ഇതുവഴി നിക്ഷേപകര്‍ക്ക് ശാഖാ സന്ദര്‍ശനം ഒഴിവാക്കാം സാധിക്കും.  ഇടപാടുകള്‍ പൂര്‍ണമായു സുരക്ഷിതത്വത്തോടെ എളുപ്പത്തിലും വേഗത്തിലും  നടത്താന്‍ സാധിക്കും. എന്‍എവി, പോര്‍ട്ട്ഫോളിയോ വിശദാംശങ്ങള്‍, അക്കൗണ്ട്, മൂലധന വളര്‍ച്ചാ സ്റ്റേറ്റ്‌മെന്റ്  തുടങ്ങിയവയെക്കുറിച്ച് അന്വേഷിക്കാം. മ്യൂച്വല്‍ ഫണ്ടുകള്‍, എസ്ഐപികള്‍, ഇന്‍ഡെക്‌സ് ഫണ്ടുകള്‍ എന്നിവയെക്കുറിച്ച് അന്വേഷണം നടത്താമെന്നതിനു പുറമേ മ്യൂച്വല്‍ഫണ്ട് സംബന്ധിച്ച ലേഖനങ്ങള്‍ വായിക്കാം. 

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments