Saturday, November 27, 2021
Home IDUKKI അടിമാലി ഗ്രാമപഞ്ചായത്ത് ടൗണില്‍ പുതിയ മിനി ഓഡിറ്റോറിയവും ഓപ്പണ്‍ സ്റ്റേജ് കം വിശ്രമകേന്ദ്രവും നിര്‍മ്മിക്കും; ശിലാസ്ഥാപന...

അടിമാലി ഗ്രാമപഞ്ചായത്ത് ടൗണില്‍ പുതിയ മിനി ഓഡിറ്റോറിയവും ഓപ്പണ്‍ സ്റ്റേജ് കം വിശ്രമകേന്ദ്രവും നിര്‍മ്മിക്കും; ശിലാസ്ഥാപന ചടങ്ങ് നടന്നു

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് ടൗണിലെ മന്നാങ്കാല ജംഗ്ഷനില്‍ പണികഴിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള മിനി ഓഡിറ്റോറിയത്തിന്റെയും ഓപ്പണ്‍ സ്റ്റേജ് കം വിശ്രമകേന്ദ്രത്തിന്റെയും ശിലാസ്ഥാപന ചടങ്ങ് നടന്നു. അടിമാലി മേഖലയിലെ പൊതുജന താല്‍പര്യം കൂടി കണക്കിലെടുത്താണ് പഞ്ചായത്ത് ടൗണിലെ മന്നാങ്കാല ജംഗ്ഷനില്‍ മിനി ഓഡിറ്റോറിയവും വിശ്രമകേന്ദ്രവും നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് തുടക്കമിട്ടിട്ടുള്ളത്.മുകള്‍ നിലയില്‍ എയര്‍ കണ്ടീഷനോട് കൂടിയ ഓഡിറ്റോറിയവും താഴെ ഓപ്പണ്‍ സ്റ്റേജും വിശ്രമ കേന്ദ്രവും ടോയ്‌ലറ്റ് ബ്ലോക്കും പണികഴിപ്പിക്കും. കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു നിര്‍വ്വഹിച്ചു.മുമ്പ് മന്നാങ്കാല ജംഗ്ഷനില്‍ പഴയ പഞ്ചായത്ത് കെട്ടിടമായിരുന്നു സ്ഥിതി ചെയ്തിരുന്നത്.കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ച് നീക്കിയ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്.ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ശിലാസ്ഥാപന കര്‍മ്മത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി ഡി ഷാജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍,മറ്റ് പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന 114 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

മ​ധൂ​ര്‍ ചേ​റ്റും​കു​ഴി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ജ്മ​ലി(23)​നെ​യാ​ണ് ത​ല​പ്പാ​ടി ചെ​ക്ക്‌​പോ​സ്റ്റിനു സ​മീ​പം എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി​യ​ത്. രണ്ടു കി​ലോ വീ​ത​മു​ള്ള 57 പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി​യി​രു​ന്ന...

പുതിയ കൊവിഡ് വകഭേദം ‘ഒമിക്രോണ്‍’. അപകടകാരി, അതിതീവ്ര വ്യാപനശേഷിയുള്ളത്

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോണ്‍ എന്ന് നാമകരണം ചെയ്തു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ...

രക്തദാന ക്യാമ്പും ബ്ലഡ് ബോധവത്കരണ സെമിനാറും നടത്തി

തൊടുപുഴ : എന്‍ സിസി ദിനാചരണത്തിന്റെ ഭാഗമായി ന്യൂമാന്‍ കോളേജ് എന്‍ സി സി യൂണിറ്റും തൊടുപുഴ ഐ എം എ ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാനവും ബോധവത്കരണ സെമിനാറും...

കോഴിക്കോട് യുവതിക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു

കോഴിക്കോട് യുവതിക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു. 29 കാരിയായ ചേവായൂർ സ്വദേശിനിക്കാണ് രോഗബാധ. ആലപ്പുഴയിലെ വൈറോളെജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലമാണ് പുറത്തു വന്നത്. യുവതി നിലിവൽ ആശുപത്രി വിട്ടു.

Recent Comments

ml Malayalam
X