Saturday, November 27, 2021
Home IDUKKI മെഡിക്കല്‍ കോളേജ് കാന്റീന്‍ ഉദ്ഘാടനം ചെയ്തു

മെഡിക്കല്‍ കോളേജ് കാന്റീന്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി മെഡിക്കല്‍ കോളേജ്  കാന്റീന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു.  ആര്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍  ബിന്ദു എസ് അധ്യക്ഷയായിരുന്നു. പദ്ധതിയുടെ റിപ്പോര്‍ട്ട് നിര്‍മ്മിതി കേന്ദ്ര പ്രോജക്ട്  എഞ്ചിനീയര്‍ എസ് ബിജു അവതരിപ്പിച്ചു.

മെഡിക്കല്‍ കോളേജില്‍ എത്തിച്ചേരുന്ന നിര്‍ധനരായ രോഗികള്‍ക്കും സാധാരണക്കാര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ ചിലവഴിച്ചാണ് കാന്റീന്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ജില്ലാ നിര്‍മ്മിതികേന്ദ്രമാണ് കെട്ടിടത്തിന്റെ നിര്‍മാണം ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്.  

 2250 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇരുനില കെട്ടിടമാണ് കാന്റീനായി നിര്‍മ്മിച്ചിരിക്കുന്നത്.  ഹാള്‍,  കിച്ചണില്‍ ആവശ്യമായ കോണ്‍ക്രീറ്റ് സ്ലാബ്,  പാന്‍ട്രി ഏരിയ,   രണ്ട് ടോയ്ലറ്റ് ഒപ്പം വാഷ് എരിയ,   സ്റ്റോറൂം, ക്യാഷ് കൗണ്ടര്‍,  ഗ്രൗണ്ട് ഫ്ലോര്‍,   പൊതു ജനങ്ങള്‍ക്ക് ഇരിക്കാനുള്ള ഹാള്‍, ഡോക്ടഴ്സിനും ആശുപത്രി ജീവനക്കാര്‍ക്കും പ്രത്യേകം റൂം, ഫുഡ് സര്‍വീസ് സെന്റര്‍,  തുടങ്ങി വിവിധ സംവിധാനങ്ങളോട് കൂടിയാണ് ആശുപത്രി കാന്റീ ന്‍.

മോര്‍ച്ചറി നവീകരിക്കുന്നതിനായി ഇസാഫ് ഫിനാന്‍സ് ബാങ്ക്  4.5 ലക്ഷം രൂപയും ആശുപത്രിയുടെ മുന്‍ഭാഗത്തെ വെയ്റ്റിംഗ് ഏരിയ നവീകരിക്കാന്‍ ഫെഡറല്‍ ബാങ്ക്   70 ലക്ഷത്തോളം രൂപയും സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്.

 യോഗത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജി ചന്ദ്രന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ആന്‍സി തോമസ്, ടിന്റു സുഭാഷ്, ആലീസ് ജോസ്, ഏലിയാമ്മ ജോയി തുടങ്ങിയവരും വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രധിനിധികളും പങ്കെടുത്തു.,  തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഇതുവരെ ഉണ്ടായതില്‍ എറ്റവും അപകടകാരിയെന്ന് ലോകാരോഗ്യസംഘടന

കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഇതുവരെ ഉണ്ടായതില്‍ എറ്റവും അപകടകാരിയെന്ന് ലോകാരോഗ്യസംഘടന. ബി.1.1.529 അഥവാ ഒമിക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടന ഈ വകഭേദത്തെ വിശേഷിപ്പിക്കുന്നത്. ഒമിക്രോണ്‍ അതിവേഗം പകരുന്നുവെന്നാണ് വിലയിരുത്തല്‍.

കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന 114 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

മ​ധൂ​ര്‍ ചേ​റ്റും​കു​ഴി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ജ്മ​ലി(23)​നെ​യാ​ണ് ത​ല​പ്പാ​ടി ചെ​ക്ക്‌​പോ​സ്റ്റിനു സ​മീ​പം എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി​യ​ത്. രണ്ടു കി​ലോ വീ​ത​മു​ള്ള 57 പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി​യി​രു​ന്ന...

പുതിയ കൊവിഡ് വകഭേദം ‘ഒമിക്രോണ്‍’. അപകടകാരി, അതിതീവ്ര വ്യാപനശേഷിയുള്ളത്

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോണ്‍ എന്ന് നാമകരണം ചെയ്തു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ...

രക്തദാന ക്യാമ്പും ബ്ലഡ് ബോധവത്കരണ സെമിനാറും നടത്തി

തൊടുപുഴ : എന്‍ സിസി ദിനാചരണത്തിന്റെ ഭാഗമായി ന്യൂമാന്‍ കോളേജ് എന്‍ സി സി യൂണിറ്റും തൊടുപുഴ ഐ എം എ ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാനവും ബോധവത്കരണ സെമിനാറും...

Recent Comments

ml Malayalam
X