Sunday, November 29, 2020
Home PRAVASI അന്തരിച്ച കുവൈറ്റ് അമീറിനോടുള്ള ആദരവ്; ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം അനുശോചനയോഗം ചേര്‍ന്നു

അന്തരിച്ച കുവൈറ്റ് അമീറിനോടുള്ള ആദരവ്; ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം അനുശോചനയോഗം ചേര്‍ന്നു

കുവൈറ്റ് സിറ്റി: അന്തരിച്ച കുവൈറ്റ് അമീര്‍ ശൈഖ് സബ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബയ്ക്ക് ആദരമര്‍പ്പിക്കാനായി ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം കുവൈറ്റ് (ഐഡിഎഫ്) അനുശോചനയോഗം ചേര്‍ന്നു. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാണ് യോഗം സംഘടിപ്പിച്ചത്. കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്, ഫോറം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഇന്ത്യ-കുവൈറ്റ് ബന്ധം ശക്തിപ്പെടുത്തുന്നതിനായി അമീര്‍ വഹിച്ച പങ്കുകളെക്കുറിച്ച്‌ സിബി ജോര്‍ജ് സംസാരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി നാളെ (ഒക്ടോബര്‍ 4) ഇന്ത്യ ദുഖാചരണം ആചരിക്കുമെന്നും സ്ഥാനപതി പറഞ്ഞു. എംബസിയും ദുഖാചരണത്തില്‍ പങ്കുചേരുമെന്നും ദേശീയപതാക താഴ്ത്തികെട്ടുമെന്നും അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രിയും രാഷ്ട്രപതിയും നല്‍കിയ അനുശോചന സന്ദേശങ്ങള്‍ കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ അമീറായ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബയ്ക്ക് എല്ലാവിധ ആശംസകളും സിബി ജോര്‍ജ് നേര്‍ന്നു.

ഐഡിഎഫ് പ്രസിഡന്റ് ഡോ. അമീര്‍ അഹ്മദ്, ഡോ. അനില ആല്‍ബര്‍ട്ട്, ഡോ. ജഗന്നാഥ്, ഡോ. രമേശ് പണ്ഡിത, ഡോ. റിയാസ് ഖാന്‍, ഡോ. വിനോദ് ഗ്രോവര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘10 വർഷം ലൈംഗികമായി പീഡിപ്പിച്ചു, ഗർഭിണിയാക്കി‘; പാക്ക് ക്യാപ്റ്റൻ അസം വിവാദക്കുരുക്കിൽ

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നൽകി ബാബർ കഴിഞ്ഞ 10 വർഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സ്കൂളിൽ ബാബർ അസമിന്റെ സഹപാഠിയായിരുന്നുവെന്ന് അവകാശപ്പെട്ട...

ജഡായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജഡായുപ്പാറ ടൂറിസം പ്രോജക്ട് ലിമിറ്റഡില്‍ അംഗങ്ങളായ പ്രവാസികളടക്കമുള്ള നൂറോളം നിക്ഷേപകരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ്...

സന്തോഷ വാർത്ത; അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം

അബുദാബി; ഇന്ത്യ- യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ പുത്തൻ അദ്ധ്യായം രചിക്കവേ പുതുതായി അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം, കൊമേഷ്യല്‍ ഇന്റീരിയര്‍...

Recent Comments