Friday, April 16, 2021
Home ERNAKULAM പരിധിയില്ലാത്ത അതിവേഗ നൈറ്റ് ടൈം ഡാറ്റ അവതരിപ്പിച്ച് വി

പരിധിയില്ലാത്ത അതിവേഗ നൈറ്റ് ടൈം ഡാറ്റ അവതരിപ്പിച്ച് വി

കൊച്ചി:  ഇന്റര്‍നെറ്റിലും ഒടിടിയിലും ഉള്ള രാത്രി ഉപയോഗം കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്ന, പ്രത്യേകിച്ച് ജനങ്ങള്‍ സൗകര്യപ്രദമായ ജോലി സമയവും വിദൂര ജോലി സമയവുമെല്ലാം കൂടുതലായി പ്രയോജനപ്പെടുത്തുന്ന, ഇക്കാലത്ത് ഈ ആവശ്യങ്ങള്‍ നിറവേറ്റാനായി വി അധിക ചെലവില്ലാതെ നിയന്ത്രണങ്ങളില്ലാത്ത പരിധിയില്ലാത്ത അതിവേഗ നൈറ്റ് ടൈം ഡാറ്റ അവതരിപ്പിച്ചു.  249 രൂപ മുതല്‍ മുകളിലേക്കുള്ള അണ്‍ ലിമിറ്റഡ് റീചാര്‍ജുകളിലാണ് വി പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് രാത്രി 12 മുതല്‍ രാവിലെ ആറു മണി വരെ ഈ ആനുകൂല്യം ലഭ്യമാകുന്നത്.

മഹാമാരി മൂലം  സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുന്ന  പശ്ചാത്തലത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്  അധിക ആനുകൂല്യമായി പരിധിയില്ലാതെ അതിവേഗ നൈറ്റ് ടൈം ഡാറ്റ ലഭിക്കുന്നത് വി ഉപഭോക്താക്കള്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ നല്‍കും. വി ഉപഭോക്താക്കള്‍ക്ക് നീണ്ട ഒരു പകലിനു ശേഷം പരിധിയില്ലാത്ത ഇന്‍ഫോടെയ്ന്‍മെന്റ്, പ്രിയപ്പെട്ടവരുമായുള്ള ദീര്‍ഘമായ വീഡിയോ കോളുകള്‍, ഡൗണ്‍ലോഡുകള്‍ തുടങ്ങിയവയെല്ലാം സാധ്യമാക്കാം. അതും തങ്ങളുടെ പ്രതിദിന ഡാറ്റാ പരിധിയെ കുറിച്ചുള്ള ആശങ്കകളില്ലാതെ.

249 രൂപ മുതലുള്ള അണ്‍ ലിമിറ്റഡ് ഡെയ്്‌ലി ഡാറ്റാ പാക്കുകളില്‍ വി ഉപഭോക്താക്കള്‍ക്ക് വാരാന്ത്യ ഡാറ്റാ റോള്‍ ഓവര്‍ ആനുകൂല്യം കൂടി ലഭിക്കുന്നത് രാത്രിയിലെ പരിധിയില്ലാത്ത ഉപയോഗത്തിനോടൊപ്പം ഓരോ ദിവസവും തങ്ങളുടെ പരിധിയില്‍ ഉപയോഗിച്ചിട്ടില്ലാത്ത ഡാറ്റ വാരാന്ത്യത്തില്‍ ഉപയോഗിക്കുവാനും അവസരം നല്‍കും.

യുവാക്കളെ പോലുള്ള ഉപഭോക്താക്കളുടെ വിഭാഗത്തില്‍ രാത്രി കാലങ്ങളില്‍  ഉയര്‍ന്ന ഉപയോഗമാണുള്ളതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.  ഇത്തരത്തിലെ ഇരട്ട ആനുകൂല്യം ലഭിക്കുന്നത് അണ്‍ലിമിറ്റഡ് ഉപഭോക്താക്കള്‍ക്ക് അധിക മൂല്യം നല്‍കുകയാണ്. വി നെറ്റ്‌വര്‍ക്കില്‍ ഉപഭോക്താക്കള്‍ ഉറച്ചു നില്‍ക്കുന്നത് ഉറപ്പാക്കാനും പുതിയ ഉപഭോക്താക്കളെ എത്തിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ഒടിടി സംവിധാനങ്ങള്‍, വി മൂവിസ്, ടിവി ആപ്പുകള്‍ തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്കായി ബ്രൗസു ചെയ്യാനും ഡൗണ്‍ലോഡു ചെയ്യാനും ഈ അണ്‍ലിമിറ്റഡ് ഹൈ സ്പീഡ് നൈറ്റ് ടൈം ഡാറ്റ വി ഉപഭോക്താക്കളെ സഹായിക്കും. 10 ദശലക്ഷത്തിലധികം വി  ഉപഭോക്താക്കള്‍ ഡൗണ്‍ലോഡുചെയ്ത ടിവി ആപ്പ് 13 വ്യത്യസ്ത ഭാഷകളിലായി 9500ലധികം മൂവികളും, 400ലധികം തത്സമയ ടിവി ചാനലുകളും, ഒറിജിനല്‍ വെബ് സീരീസുകളും എല്ലാ തരത്തിലുമുള്ള ഇന്റര്‍നാഷണല്‍ ടിവി ഷോകളും ലഭ്യമാണ്.

ഊകലയുടെ അടുത്തിടെയുള്ള റിപോര്‍ട്ട് പ്രകാരം 2020 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്ത് ഇന്ത്യ മുഴുവനായി ഏറ്റവും വേഗത്തില്‍ 4ജി നെറ്റ് വര്‍ക്ക് നല്‍കിയത് വി ഗിഗാനെറ്റാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments