Friday, April 16, 2021
Home THRISSUR നിയമസഭ: കൈപ്പമംഗലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി വ്യവസായിയും സാമൂഹികജീവകാരുണ്യപ്രവർത്തകനുമായ സി.പി. സ്വാലിഹ്

നിയമസഭ: കൈപ്പമംഗലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി വ്യവസായിയും സാമൂഹികജീവകാരുണ്യപ്രവർത്തകനുമായ സി.പി. സ്വാലിഹ്

ദിൽഷാദ് മുഹമ്മദ്

തൃശ്ശൂർ: തീരദേശമേഖലയായ കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ യുഡി എഫ് ഘടകക്ഷിയായ ആർ എസ് പിയുടെ സ്വതന്ത്രസ്ഥാനാർത്ഥിയായി വ്യവസായിയും സാമൂഹികജീവകാരുണ്യപ്രവർത്തകനുമായ സി.പി. സ്വാലിഹ് നിയമസഭാ തെരഞ്ഞെടുപ്പ് മൽസരരംഗത്തേക്ക്. സിറ്റിംഗ് എം എൽ എയായ ടൈസൺ മാസ്റ്ററുടെ വികസനപ്രവർത്തനങ്ങൾ എങ്ങുമെത്താതെ പോയതോടെ യുഡി എഫ് ജനോപകാരിയും സേവനസന്നദ്ധതയുമുളള സ്ഥാനാർത്്ഥിയെ വോട്ടർമാരിൽ നിന്നും സർവ്വെ നടത്തിയാണ് കണ്ടെത്തിയത്. ഇതോടെ ഏറെ സൂക്ഷ്മതയോടെയും വ്യക്തമായ മുന്നൊരുക്കങ്ങളോടെയും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന യുഡിഎഫ് വിജയസാധ്യതയുളള സ്ഥാനാർത്ഥിയെ ലഭിച്ച സന്തോഷത്തിലാണ്.വലപ്പാട് സ്വദേശിയായ സി.പി. സ്വാലിഹ് വർഷങ്ങളായി കക്ഷിരാഷ്ട്രീയത്തിനതീതമായി ബിസിനസിന്റെ നിശ്ചിത വരുമാനവിഹിതം സാമൂഹ്യ,ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ചിലവിടുന്നയാളാണ്.സേവനപ്രവർത്തനങ്ങൾ കേരളത്തിലും ഗൾഫിലും വ്യാപിക്കുന്ന രീതിയിലായതിനാൽ പ്രവാസികൾ ഉൾപ്പെടെയുളളവർ സി.പി. സ്വാലിഹിന്റെ പേര് നിർദ്ദേശിച്ചത് ശ്രദ്ധേയമായി. ഇതോടെ എൽഡി എഫ് വീണ്ടും മൽസരിപ്പിക്കാനൊരുങ്ങുന്ന ടൈസൺ മാസ്റ്ററുടെ വിജയസാധ്യതയ്ക്കും മങ്ങലേറ്റിരിക്കുകയാണ്.

സി.പി.സ്വാലിഹ് ചില്ലറക്കാരനല്ല….ഉയർച്ചയോടൊപ്പം നാടിനെയും വളർത്തുന്നയാൾ

മൂന്ന് ദശാബ്ദത്തിലേറെയായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, കൺസ്ട്രക്ഷൻ മേഖലയിൽ വിജയഗാഥകൾ രചിക്കുന്ന ആസാ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് സി.പി.സ്വാലിഹ്. സാധാരണകുടുംബത്തിൽ ജനിച്ച് ഒരു ശമ്പളജോലിക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം തന്റെ സ്വപ്രയത്‌നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഉയരങ്ങൾ കീഴടക്കി. തന്നോടൊപ്പം തന്റെ നാട്ടുകാരെയും മലയാളികളെയും അറബിപൊന്നിന്റെ സൗന്ദര്യം ആസ്വദിക്കാൻ കൈപിടിച്ചുയർത്തിയ സ്വാലിഹ് ജീവകാരുണ്യപ്രവർത്തനങ്ങളിലേക്കും ഇതോടൊപ്പം സജീവമായി. കുടിവെളളവിതരണം, വിദ്യാഭ്യാസമേഖലയിലെ സംഭാവനകൾ, ചികിൽസാ ധനസഹായങ്ങൾ നൽകൽ ഉൾപ്പെടെ നിരവധി സേവനപ്രവർത്തനങ്ങൾ ഇദ്ദേഹം നടത്തിയതോടെ ജനകീയമുഖം കൈവരിക്കുകയായിരുന്നു.ദുബായ് കേന്ദ്രമായാണ് ബിസിനസെങ്കിലും ആഴ്ച്ചയിൽ മൂന്ന് ദിവസം നാട്ടിലെത്തി ഇവിടുത്തെ സാമൂഹ്യപ്രവർത്തനങ്ങളിൽ വ്യാപൃതനാകുന്ന പതിവിന് വർഷങ്ങളുടെ പഴക്കമുണ്ട്.നാട്ടിലെ പഴയ സ്‌ക്കൂളുകൾ നവീകരിക്കൽ, കുട്ടികളിൽ വായനാശീലം വളർത്താൻ വായനക്കളരി രൂപീകരിക്കൽ, വലിയ സർജറികൾ ഉൾപ്പെടെ ആവശ്യമുളളവർക്കുളള മുഴുവൻ ആശുപത്രി ചിലവുകൾ വഹിക്കൽ, പ്രായമായ അമ്മമാർക്ക് സ്വന്തമായി സ്ഥിരതയോടെ പെൻഷൻ നൽകൽ, വയോജനങ്ങൾക്ക് ഭക്ഷണം നൽകൽ തുടങ്ങിവയ്ക്കായി പ്രത്യേക പദ്ധതികൾ രൂപീകരിച്ച് നടത്തി വരുന്ന സ്വാലിഹ് ഒരു ജനപ്രതിനിധിയേക്കാൾ ബഹുദൂരം മുന്നിലാണെന്ന് നാട്ടുകാരും പറയുന്നു. മറ്റുളളവർക്ക് സേവനം ചെയ്യുന്നത് കൂടുതൽ വ്യാപകമാക്കാൻ ഒരു ജനപ്രതിനിധിക്ക് കഴിയുമെന്നതിനാൽ ഇദ്ദേഹത്തിന്റെ കടന്നു വരവോടെ കൈപ്പമംഗലത്തിന്റെ വികസനങ്ങൾക്ക് വൻകുതിപ്പുകളുണ്ടാകുമെന്നുറപ്പാണ്. ജനോപകാരപ്രദമായ നിരവധി കാര്യങ്ങൾക്കായി ഇത്തരത്തിലുളള സാമൂഹ്യസേവനപ്രവർത്തകർ ആവശ്യമാണെന്നാണ് മണ്ഡലത്തിലെ കൂടുതൽ വോട്ടർമാരും സർവ്വെയിൽ അഭിപ്രായപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments