Friday, April 16, 2021
Home ERNAKULAM അങ്കമാലി എം.എല്‍.എ.യുടെ അവകാശവാദം പൊള്ളത്തരം: സിപിഐ

അങ്കമാലി എം.എല്‍.എ.യുടെ അവകാശവാദം പൊള്ളത്തരം: സിപിഐ


അങ്കമാലി: കേരളത്തില്‍ 2018-2019 കാലയളവിലുണ്ടായ പ്രളയകെടുതിയിലും മറ്റും അങ്കമാലി നിയോജകമണ്ലത്തിലെ വിവിധ പഞ്ചായത്ത് പ്രദേശത്തെ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് മുന്നണി നേതാക്കള്‍, സിപിഐ അങ്കമാലി മണ്ഡലം സെക്രട്ടറി സി.ബി. രാജന്‍റെ നേതൃത്വത്തില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്ന് ദുരന്തനിവാരണ വകുപ്പ് നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രളയബാധിത പ്രദേശങ്ങളിലെ വിവിധ പഞ്ചായത്ത് റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി ഇടതുപക്ഷ സര്‍ക്കാര്‍ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും ഒരു കോടി പതിനാല് ലക്ഷം രൂപ അനുവദിച്ചതായി സിപിഐ അങ്കമാലി മണ്ഡലം സെക്രട്ടറി സി.ബി. രാജന്‍ അറിയിച്ചു. പുനര്‍നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്ത വിവിധ റോഡുകളുടെയും പഞ്ചായത്തുകളുടെയും പേരുകളും അനുവദിച്ച തുകയും താഴെ പറയുന്നു.
1) കമ്പനിപ്പടി – കളമ്പാട്ടുപുരം റോഡ് – രണ്ടാം ഘട്ടം, മലയാറ്റൂര്‍-നിലീശ്വരം, 6 ലക്ഷം.  2) സെന്‍റ് ഫ്രാന്‍സിസ് കപ്പേള റോഡ് – റണ്ടാം ഘട്ടം, പാറക്കടവ്, 6 ലക്ഷം. 3) പുളിയനം-മയിലാടുംപാറ റോഡ്, പാറക്കടവ്, 6 ലക്ഷം. 4) മൂഴിക്കുളം-അമ്പലം റൗണ്ട് റോഡ്, പാറക്കടവ്, 6 ലക്ഷം.  5) ചൂളപ്പുര -തക്കാളിപ്പാടം റോഡ്, മൂക്കന്നൂര്‍, 6 ലക്ഷം.  6) ആഴകം-പാണ്ടിയേപ്പിള്ളി- ഫിസാറ്റ് റോഡ്, മൂക്കന്നൂര്‍, 6 ലക്ഷം. 7) ഒലിവേലി-പോര്‍ക്കുന്ന് പാറ റോഡ്, അയ്യംമ്പുഴ, 8 ലക്ഷം.  8) കൊല്ലക്കോട്-മുണ്ടേപ്പാടം റോഡ്, അയ്യംമ്പുഴ, 8 ലക്ഷം. 9) കട്ടിംഗ്-ചുള്ളി റോഡ്, അയ്യംമ്പുഴ, 8 ലക്ഷം. 10) താണിക്കോട്-അമ്പലപ്പാറ റോഡ്, അയ്യംമ്പുഴ, 8 ലക്ഷം. 11) പള്ളിപ്പാടന്‍-ലക്ഷ്മി ഭവന്‍ റോഡ്, അയ്യംമ്പുഴ, 6 ലക്ഷം. 12) വേങ്ങൂര്‍-കുറ്റിലക്കര റോഡ്, കാലടി, 7 ലക്ഷം.  13) നെട്ടിനംപ്പിള്ളി-പറയത്തുറോഡ്, കാലടി, 7 ലക്ഷം. 14) മഠത്തേടത്ത്-കോളനി റോഡ്, കാലടി, 7 ലക്ഷം. 15) പവിഴപൊങ്ങ്-കല്ലുപാലം റോഡ്, തുറവൂര്‍, 7 ലക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments