Friday, April 16, 2021
Home WORLD ദക്ഷിണ പസഫിക് സമുദ്രത്തിൽ സുനാമി രൂപപ്പെട്ടു

ദക്ഷിണ പസഫിക് സമുദ്രത്തിൽ സുനാമി രൂപപ്പെട്ടു

മെൽബൺ: റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂമി കുലുക്കം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സുനാമി രൂപം കൊണ്ടത്. ഓസ്‌ട്രേലിയൻ കാലാവസ്ഥാ ഏജൻസി സുനാമി സ്ഥിരീകരിച്ചു.

ഓസ്‌ട്രേലിയയിൽ നിന്നും 550 കിലോ മീറ്റർ അകലെയുള്ള ലോർഡ് ഹൗ ദ്വീപിന് സുനാമി ഭീഷണിയാണെന്ന് ഓസ്‌ട്രേലിയൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സുനാമി രൂപം കൊണ്ടതോടെ ന്യൂസിലൻഡ് നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

അഹിപര മുതൽ ബേ ഓഫ് ഐലൻഡ്‌സ് വരെയും മറ്റാറ്റ മുതൽ ടൊലഗ വരെയും ഉള്ള പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ഈ മേഖലകളിലെ ജനങ്ങൾ ജലാശയങ്ങൾ, ബീച്ചുകൾ, തുറമുഖങ്ങൾ, പുഴകൾ എന്നിവയുടെ സമീപത്തു നിന്നും അകലം പാലിക്കണമെന്നും ന്യൂസിലൻഡ് നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments