Friday, April 16, 2021
Home KERALAM ശബരിമല നട ഇന്നു തുറക്കും; ദിവസം 5000 പേർക്ക് പ്രവേശനം

ശബരിമല നട ഇന്നു തുറക്കും; ദിവസം 5000 പേർക്ക് പ്രവേശനം

പത്തനംതിട്ട: കുംഭ മാസ പൂജയ്ക്ക് അയ്യപ്പ ക്ഷേത്രനട ഇന്നു വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.കെ.ജയരാജ് പോറ്റി നട തുറക്കും. നാളെ മുതൽ 17 വരെ പൂജകൾ ഉണ്ടാകും. ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ നടക്കും. 17ന് വൈകിട്ട് 8ന് നട അടയ്ക്കും.പ്രതിദിനം 5000 തീർഥാടകർക്കാണ് പ്രവേശനം. പൊലീസിന്റെ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്കു മാത്രമാണു പ്രവേശനം. ഇന്ന് ആർക്കും പ്രവേശനമില്ല. നാളെ മുതൽ തീർഥാടകരെ പ്രവേശിപ്പിക്കും. ആർടിപിസിആർ, ആർടി ലാംപ് (ട്രൂനാറ്റ്) ഇതിൽ ഏതെങ്കിലും കോവിഡ് പരിശോധന 48 മണിക്കൂറിനുള്ളിൽ നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമേ പമ്പയിൽനിന്നു സന്നിധാനത്തേക്ക് പോകാൻ അനുവദിക്കൂ. പമ്പയിലും നിലയ്ക്കലും പരിശോധനാ ലബോറട്ടറി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments