തൊടുപുഴ :,തൊഴിലിനും വികസനത്തിനും
മതേതര സംരക്ഷണത്തിനും
എന്ന മുദ്രാവാക്യം ഉയർത്തി സ്വതന്ത്ര തൊഴിലാളി യൂണിയൻ (STU)സമര സംഗമം നടത്തി. ദേശിയ പ്രസിഡണ്ട് അഡ്വ: റഹ്മത്തുള്ള ഉത്ഘാടനം നിർവഹിച്ചു.,കേന്ദ്ര സംസ്ഥാന സർക്കാരുകൾ തികഞ്ഞ പരാജയമാണ്.

കേരളത്തിൽ തൊഴിൽ ലഭിക്കുന്നത് നേതാക്കളുടെ ഭാര്യമാർക്കും അവരുടെ ബന്ധുക്കൾക്കും മാത്രമാണ്. രാജ്യത്തെ കർഷകരെ വഞ്ചിച്ച സർക്കാരാണ് മോദിയുടെ സർക്കാർ.
ഈ രണ്ട് ഫാസിസ്റ്റു സർക്കാരിന് എതിരായാണ് ഈ സമര സമരം എന്ന് സംഘാടകർ പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് അഹമദ് കുട്ടി ഉണ്ണികുളം ,ഉമർ ഒട്ടുമ്മൽ ,പി എസ് അബ്ദുൽ ജബ്ബാർ ,കെ എം സലിം ,റഹിം പഴേരി , ടി എം സലിം , കെ എം എ ഷുക്കൂർ പി എം അബ്ബാസ് , സലിം കൈപ്പാടം , മുഹമ്മദ് ഇരുമ്പുപാലം ,എം എം ബഷീർ എന്നിവർ പ്രസംഗിച്ചു .