തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലയിലും വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ മുഖ്യമന്ത്രിയോട് മനസുതുറന്ന് വിദ്യാര്‍ത്ഥികള്‍. തങ്ങളുടെ വ്യക്തമായ കാഴ്ചപ്പാടുകളും വരുത്തേണ്ട മാറ്റങ്ങളും ചുരുങ്ങിയ വാക്കുകളില്‍ അവര്‍ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട 42 വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ കുറിച്ചെടുത്ത മുഖ്യമന്ത്രി അവസാനം മറുപടിയും നല്കി. തൊഴിലില്ലായ്മ, പഠനത്തിനൊപ്പം തൊഴില്‍, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പരിസ്ഥിതി അവബോധം, ഗവേഷണങ്ങളുടെ പ്രാധാന്യം, ഭാഷാ പഠനം, കലാരംഗത്ത് വരുത്തേണ്ട മാറ്റങ്ങള്‍, ഭിന്നശേഷി സൗഹൃദം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അഭിപ്രായങ്ങള്‍ വ്യക്തമാക്കി.
Recent Comments
Hello world!
on