Friday, April 16, 2021
Home IDUKKI കുമാരമംഗലം, വെള്ളിയാമറ്റം കുടിവെള്ള പദ്ധതികൾ ഉടൻ പൂർത്തീകരിക്കും - ഡീൻ കുര്യാക്കോസ് എം.പി

കുമാരമംഗലം, വെള്ളിയാമറ്റം കുടിവെള്ള പദ്ധതികൾ ഉടൻ പൂർത്തീകരിക്കും – ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: ജൽജീവൻമിഷനിൽ ഉൾപ്പെടുത്തി കുമാരമംഗലം കുടിവെള്ള പദ്ധതി 142 കോടിമുടക്കി  ജലവിതരണ  യോഗ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചു വരുന്നതായും നബാർഡിൽ നിന്നും 56 കോടി രൂപ അധിക സഹയധനം സ്വീകരിച്ചുകൊണ്ട് വെള്ളിയാമറ്റം കുടിവെള്ളപദ്ധതിയും ഉടൻ പൂർത്തീക രിക്കുമെന്ന്  ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് .കളക്ടറേറ്റ്  ഐടി മിഷൻ  ഹാളിൽ വച്ച്  ഓൺ ലൈനായി നടന്ന  2020-21 സാമ്പത്തിക വർഷ ത്തെ നാലാം പാദ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കു കയായിരുന്നു എം.പി. ജില്ലാ  കളക്ടർ എച്ച് ദിനേശൻ ഐഎസ് ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ സാജു സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു പ്രോജക്ട് ഡയറക്ടർ സ്വാഗതം പറഞ്ഞു എല്ലാം ജനപ്രതിനിധികളും കേന്ദ്രാവിഷ്കൃത പദ്ധതികളും ആയി ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളും യോഗത്തിൽ പങ്കെടുത്തു.

ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ആവശ്യക്കാർക്ക് എല്ലാം കുടിവെള്ളം ലഭ്യമാകുന്ന വിപുലമായ പദ്ധതി 2024 ഓടെ പൂർത്തിയാക്കുവാൻ ജലജീവൻ മിഷൻ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളതായും ഇക്കാര്യങ്ങൾ വിലയിരുത്തു ന്നതിനായി ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഒരു പ്രത്യേക യോഗം പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ശേഷം ചേരുമെന്നും എംപി പറഞ്ഞു

വ്യക്തിഗത ആസ്തികളുടെ നിർമ്മാണ വിഭാഗത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിക്കുന്നത തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട് ജലസംഭരണികൾ തുടങ്ങിയ പദ്ധതികളെല്ലാം കൃത്യമായി അവലോ കനം ചെയ്യുകയും സമയബന്ധിതമായി പൂർത്തീകരിക്കുകയും ചെയ്യണമെന്ന് എംപി നിർദ്ദേശിച്ചു. കാർഷിക മേഖലയിൽ കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനും ചെറുകിട കൃഷിയിടങ്ങൾക്കും തരിശു നിലങ്ങൾക്കും ഉപയുക്ത മാകുംവിധം മാറ്റിയെടുക്കുവാനും  എംപി നിർദ്ദേശിച്ചു.

സ്വന്തമായി കെട്ടിടമില്ലാത്ത എല്ലാ അംഗൻവാടികൾക്കും, കെട്ടിടങ്ങൾക്കും, ടോയ്‌ല റ്റുകൾ ഇല്ലാത്തവക്ക് ടോയ്‌ലറ്റുകളും ഈ സാമ്പത്തിക വർഷത്തിൽ തന്നെ പൂർത്തിയാക്കാനും ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സ്മാർട്ട് അംഗൻവാടികൾ നിർമ്മിക്കുവാനും ഉള്ള പദ്ധതികൾ തയ്യാറാക്കുവാൻ എംപി ആവശ്യപ്പെട്ടു. ശിശുവികസനപദ്ധതി രംഗം നേരിടുന്ന ബുദ്ധിമുട്ടുകൾ കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയെ നേരിട്ട് കണ്ടു ധരിപ്പിക്കുമെന്ന് എം.പി യോഗത്തിൽ അറിയിച്ചു.

സർവ്വശിക്ഷാ അഭിയാൻ ഇടുക്കി എസ് എസ്. കെ കണ്ണട  ആവശ്യമുള്ള  മുഴുവൻ കുട്ടികൾക്കും കണ്ണട ലഭ്യമാക്കി. ഏറ്റവും പിന്നോക്കം നിൽക്കുന്ന ഭിന്നശേഷിക്കാരായ 92 കുട്ടികൾക്ക് ടാബ് വാങ്ങി നൽകി. ഓർത്തോ ഉപകരണങ്ങൾ ഹിയറിംഗ് എയിഡ് മുതലായവ അർഹരായ കുട്ടികൾക്ക് സത്വരമായി ലഭ്യമാക്കാൻ എംപി നിർദേശം നൽകി. ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നുവീതം എന്നതു കൂടാതെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഓട്ടിസം സെൻററുകൾ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിക്കാൻ ആവശ്യ പ്പെടുമെന്നും എംപി അറിയിച്ചു.യുവാക്കൾക്ക് കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഉതകുംവിധം പിഎം ഇ ജി പി പദ്ധതി അർഹരായ അപേക്ഷകർക്കെല്ലാം ലഭ്യമാക്കുവാനും  പി.എം.പി. ജി.പി പദ്ധതിയുടെ   പൂർണ തോതി ൽ കൈ വരിക്കുന്നതിന്  ബാങ്കുകൾ  തയ്യാറാകണമെന്നും എംപി നിർദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments