Friday, April 16, 2021
Home ERNAKULAM ഡോ. കെ.റിജി ജോൺ കുഫോസ് വൈസ് ചാൻസലർ

ഡോ. കെ.റിജി ജോൺ കുഫോസ് വൈസ് ചാൻസലർ

കൊച്ചി – പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ ഡോ.കെ.റിജി ജോണിനെ കേരള ഫിഷറീസ്-സമുദ്രപഠന സർവ്വകലാശാലയുടെ (കുഫോസ്) വൈസ് ചാൻസലറായി നിയമിച്ചു.  സംസ്ഥാന ഗവർണറും കുഫോസ് ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാൻ ഇതു സംബന്ധിച്ച ഉത്തരവിൽ ഇന്ന് ഒപ്പുവെച്ചു. ഡോ. റിജി ജോൺ ചുമതല ഏറ്റെടുക്കുന്ന തിയ്യതി മുതൽ    അഞ്ച് വർഷത്തേക്കാണ് നിയമനം. നിലവിൽ കുഫോസിൽ ഫിഷറീസ് ഫാക്കൽറ്റി ഡീൻ 

ആയി സേവനം അനുഷ്ഠിക്കുകയാണ് ഡോ.റിജി ജോൺ. 2010-ൽ സ്ഥാപിതമായ കുഫോസ് ഇന്ത്യയിലെ ആദ്യത്തെ ഫിഷറീസ്-സമുദ്രപഠന സർവ്വകലാശാലയാണ്. കുഫോസിന്റെ മൂന്നാമത് വൈസ് ചാൻസലറായാണ് ഡോ.റിജി ജോൺ നിയമതിനായത്. 

കുന്നംകുളം കാണിപയ്യുർ കൊള്ളനൂർ കുടുംബാഗവും പരേതരായ കെ.സി.ജോണിന്റെയും അച്ചാമ്മ ജോണിന്റെയും മകനുമായ ഡോ.റിജി ജോൺ ഫിഷറീസ് ശാസ്ത്രമേഖലയിൽ രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട ശാസ്ത്രജ്ഞനാണ്.  കേരളത്തിലെ അലങ്കാര മത്സ്യരംഗത്തെ സാദ്ധ്യകളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ ഈയിടെ നിയമിച്ച വിദഗ്ദ സമിതിയുടെ ചെയർമാനാണ്. ഇതുൾപ്പടെ നിരവധി ദേശിയ-അന്തർദേശിയ ഫിഷറീസ് സമിതികളിൽ വിദഗ്ദാംഗമാണ് ഡോ.റിജി ജോൺ.  ചാവക്കാട് എം.ആർ.ആർ.എം സ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ റിജി ജോൺ പനങ്ങാട് ഫിഷറീസ് കോളേജിൽ നിന്നാണ് ഫിഷറീസ് സയൻസിൽ ബിരുദം നേടിയത്. ബാംഗ്ളൂർ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും കോമൺവെൽത്ത് ഫെല്ലോഷിപ്പോടെ ബ്രിട്ടനിലെ സ്റ്റെർലിങ്ങ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും നേടി. തുടർന്ന് തമിഴ്നാട് വെറ്റിനെറി ആൻറ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിൽ 29 വർഷം അധ്യാപകനായി സേവനമനുഷ്ഠിച്ചു. തൂത്തൂക്കുടിയിലെ  ജെ.ജയലളിത ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ ഫിഷ് പാത്തോളജി ആന്റ് ഹെൽത്ത് മാനേജ്മെൻറ് വിഭാഗം മേധാവിയായിരിക്കേയാണ് 2019 ഏപ്രിലിൽ കുഫോസിൽ ഫിഷറീസ് ഫാക്കൽറ്റി ഡീനായി ചുമതലയേറ്റത്. തൂത്തുക്കുടി ജെ.ജയലളിത ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറും അറിപ്പെടുന്ന ഫിഷറീസ് ശാസ്ത്രജ്ഞനയുമായ  ഡോ.റോസിലിൻറ് ജോർജ്ജാണ് സഹധർമ്മിണി. ഡോ.റിജി ജോൺ തിങ്കളാഴ്ച വൈസ് ചാൻസലറായി ചുമതലയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments