Friday, April 16, 2021
Home PRAVASI യുഎഇ യിൽ 2021 ലെ റമദാന്‍, ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

യുഎഇ യിൽ 2021 ലെ റമദാന്‍, ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

റമദാന്‍ ചന്ദ്രക്കല 2021 ഏപ്രില്‍ 12 ന് യുഎഇ സമയം വൈകുന്നേരം 6.31 ന് ദൃശ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. അതിനാല്‍, റമദാന്‍ ഏപ്രില്‍ 13 ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീയതികള്‍ ചന്ദ്രക്കല ദൃശ്യമാകുന്നതിനെ അനുസരിച്ചായിരിക്കും.

അതേസമയം, അടുത്ത രണ്ട് വര്‍ഷത്തെ പൊതു അവധികള്‍ യുഎഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2021, 2022 വര്‍ഷങ്ങളില്‍ യുഎഇയിലെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ അവധി ദിന കലണ്ടറിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ നടന്ന ക്യാബിനറ്റ് യോഗമാണ് അംഗീകാരം നല്‍കിയത്.

രാജ്യത്തെ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കുന്നതിനും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവധി ദിനങ്ങള്‍ ചെലവഴിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ മുന്‍കൂട്ടി നടത്തുന്നതിനുമായാണ് രണ്ടു വര്‍ഷത്തെ അവധിദിനങ്ങള്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ കലണ്ടര്‍ പ്രകാരമുള്ള അവധി ദിനങ്ങള്‍ ഇങ്ങനെ:

2021ലെ അവധി ദിനങ്ങള്‍

ജനുവരി 1 – പുതുവര്‍ഷാരംഭം
1442 റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ – ചെറിയ പെരുന്നാള്‍
ദുല്‍ഹിജ്ജ 9 – അറഫ ദിനം
ദുല്‍ഹിജ്ജ 10 മുതല്‍ 12 വരെ – ബലി പെരുന്നാള്‍
ഓഗസ്റ്റ് 12- ഹിജ്റ പുതുവര്‍ഷാരംഭം (1443 മുഹര്‍റം 1)
ഒക്ടോബര്‍ 21 – നബിദിനം
ഡിസംബര്‍ 1 – സ്മരണ ദിനം
ഡിസംബര്‍ 2, 3 – യുഎഇ ദേശീയ ദിനം

2022ലെ അവധി ദിനങ്ങള്‍

ജനുവരി 1 – പുതുവര്‍ഷാരംഭം
1443 റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ – ചെറിയ പെരുന്നാള്‍
ദുല്‍ഹിജ്ജ 9 – അറഫ ദിനം
ദുല്‍ഹിജ്ജ 10 മുതല്‍ 12 വരെ – ബലി പെരുന്നാള്‍
ജൂലൈ 30 – ഹിജ്റ പുതുവര്‍ഷാരംഭം
ഒക്ടോബര്‍ 8 – നബിദിനം
ഡിസംബര്‍ 1 – സ്മരണ ദിനം
ഡിസംബര്‍ 2, 3 – യുഎഇ ദേശീയ ദിനം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments