Friday, April 16, 2021
Home HEALTH ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിപണനം; ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ എടുക്കണം

ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിപണനം; ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ എടുക്കണം

കൊച്ചി: ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 അനുസരിച്ച് ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിപണനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും നിര്‍ബന്ധമായും FSSAI ലൈസന്‍സ്/രജിസ്‌ട്രേഷന്‍ നേടിയിരിക്കണം.
ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നവരെ കൂടാതെ തട്ടുകടകള്‍, തെരുവോര കച്ചവടക്കാര്‍, പച്ചക്കറി കടകള്‍, വണ്ടിയില്‍ ഭക്ഷണം വില്‍ക്കുന്നവര്‍, മീന്‍ വില്‍പ്പനക്കാര്‍, പലചരക്ക് കടകള്‍, ഹോട്ടല്‍ റെസ്റ്റോറന്റ്, ചായക്കടകള്‍, ബേക്കറികള്‍, റേഷന്‍കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, കാന്റീന്‍, ഹോസ്റ്റല്‍ കാന്റീന്‍/ഹോസ്പിറ്റല്‍ കാന്റീന്‍, ഫുഡ് ഫെസ്റ്റ് നടത്തുന്നവര്‍, ഭക്ഷ്യവസ്തുക്കള്‍ വിതരണം നടത്തുന്ന വണ്ടികള്‍, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന വെയര്‍ഹൗസുകള്‍, ഓഡിറ്റോറിയങ്ങള്‍, സമൂഹ സദ്യ നടത്തുന്നവര്‍, തുടങ്ങി ഭക്ഷ്യോല്പാദന വിതരണ രംഗത്തുളള എല്ലാവരും നിര്‍ബന്ധമായും ലൈസന്‍സ്/രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും നേടിയിരിക്കണം. 12 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റു വരവുളള വ്യാപാരികള്‍ ലൈസന്‍സും എടുക്കേണ്ടതാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഈറ്റ് റൈറ്റ് കൊച്ചി പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുമായി ചേര്‍ന്ന് ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഇല്ലാത്തവരുടെ ഒരു സര്‍വെ നടത്തിവരികയാണ്. ലൈസന്‍സ് /രജിസ്‌ട്രേഷന്‍ ഇല്ലാതെ ഭക്ഷ്യ വസ്തുക്കള്‍ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും വില്പന നടത്തുകയും ചെയ്യുന്നത് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ആറ് മാസം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലിഭിക്കാവുന്ന കുറ്റമാണ്. ആയതിനാല്‍ ഭക്ഷ്യ വസ്തുക്കളുടെ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ ആളുകളും ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ നേടി നിയമ നടപടികളില്‍ നിന്നും ഒഴിവാകേണ്ടതാണ്. ലൈസന്‍സ് /രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ ഓണ്‍ലൈനായി അക്ഷയ കേന്ദ്രങ്ങള്‍ വഴി foscos.fssai.gov.in വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. ഇതിന് അക്ഷയ കേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതാണെന്ന് എറണാകുളം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments