കൊച്ചി: അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല തയ്യാറാക്കിയ ലോകത്തിലെ മികച്ച 2% പോളിമര്‍ ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഉള്‍പ്പെട്ട കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) പോളിമര്‍ സയന്‍സ് ആന്റ് റബ്ബര്‍ ടെക്നോളജി വകുപ്പിലെ എമിരിറ്റസ് പ്രൊഫസര്‍ ഡോ. സി. പി. രഘുനാഥന് നായരെ വൈസ് ചാന്‍സലര്‍ ഡോ. കെ. എന്‍. മധുസൂദനന് അനുമോദിച്ചു. രാജ്യത്തെ അറിയപ്പെടുന്ന രസതന്ത്രജ്ഞരില്‍ ഒരാളാണ് അദ്ദേഹം. കുസാറ്റില്‍ നിന്നും രസതന്ത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാന്തര ബിരുദവും ഫ്രന്‍സിലെ ലൂയി പാസ്ചര്‍ സര്‍വകലാശാലയില്‍ നിന്ന് പോളിമര്‍ സയന്‍സില്‍ ‘ഡിസ്റ്റിങ്റ്റ്്ലി ഔട്ട്്സ്്റ്റാന്ഡിങ്’ ഗ്രേഡില്‍ ഗവേഷണ ബിരുദവും നേടിയ ശേഷം തിരുവന്തപുരത്ത്് വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ച അദ്ദേഹം 2016 ല്‍ തുമ്പ ബഹിരാകാശ കേന്ദ്രത്തിന്റെ ഉപമേധാവിയാണ് വിരമിച്ചത്.
ഐഎസ്ആര്‍ഒയുടെ വിവിധ ദൗത്യങ്ങളില്‍ പോളിമര്‍ സയന്‍സുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കള്‍ വികസിപ്പിച്ചിട്ടുണ്ട്്. ഇന്ത്യയുടെ ചൊവ്വ ദൗത്യത്തില്‍ ശൂന്യാകാശത്ത് വച്ച് ദ്രവ പ്രൊപ്പലന്റില് ഉണ്ടായ ഗുരുതര പ്രശ്്നത്തെ ഭൂമിയില്‍ പരീക്ഷണങ്ങള്‍ സിമുലേറ്റ് ചെയത് പരിഹരിച്ചത് അദ്ദേഹമായിരുന്നു. ചൊവ്വയില്‍ ജലം ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുകയില്ല എന്ന തപോ-ഗതി സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലൂന്നിയ ഇദ്ദേഹത്തിന്റെ വാദഗതിയെ ഈയടുത്ത കാലത്ത് ശാസ്ത്രലോകം അംഗീകരിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ എസിഎസ്് ജേര്‍ണലില്‍ വന്ന പ്രബന്ധം നിരവധി സയന്‍സ്, സാമൂഹ്യ ജേര്‍ണലുകള്‍ പുനഃപ്രസിദ്ധീകരിച്ചു.
കുസാറ്റില്‍ യുജിസി വിസിറ്റിങ് പ്രൊഫസര്‍, കേരള ശാസ്ത്ര കൗണ്‍സിലിന്റെ എമിററ്റസ് ശാസ്ത്രജ്ഞന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 15-ലേറെ വിദ്യാര്‍ത്ഥികളുടെ ഗവേഷണോപദേഷ്ടാവായിരുന്നു. 210- ലോറെ ഗവേഷണ പ്രബന്ധങ്ങളും പത്തോളം പുസ്തകങ്ങളും 20 ഓളം പുസ്തക അധ്യായങ്ങളും 18 പേറ്റന്റ്റുകളും കുട്ടികള്‍ക്കായുള്ള 50-ഓളം ശാസ്ത്ര ലേഖനങ്ങളും ഇദ്ദേഹത്തിന്റെതായിട്ടുണ്ട്. കൂടാതെ പ്രമുഖ പത്രങ്ങളിലെ വിദ്യാഭ്യാസ പംക്തികളിലെ ലേഖകനായും പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്രഞ്ച്, ജര്‍മന്‍ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന ഇദ്ദേഹത്തിന് ശാസ്ത്ര ഗവേഷണ മികവിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഡോ. നായര്‍ ആലുവ മൂപ്പത്തടം ചെത്രപ്പിള്ളി കുടുബാംഗമാണ്. ഭാര്യ സി. പി.മഞ്ജു, മക്കള്‍ ആനന്ദ്, അശ്വിന്.
അന്തര്‍ ദേശീയ അംഗീകാരം: കുസാറ്റ്് ശാസ്ത്രജ്ഞന് അനുമോദനം
Recent Comments
Hello world!
on