Friday, April 16, 2021
Home INDIA പുഴയിൽ മീൻ വലയിൽ കുടുങ്ങിയ കാട്ടാനയ്ക്ക് എട്ട് മണിക്കൂറിനൊടുവിൽ മോചനം

പുഴയിൽ മീൻ വലയിൽ കുടുങ്ങിയ കാട്ടാനയ്ക്ക് എട്ട് മണിക്കൂറിനൊടുവിൽ മോചനം

മൈസൂർ: വനംവകുപ്പ് ഉദ്യോഗസ്ഥരുടേയും അഗ്നിശമനസേനയുടേയും കഠിനാധ്വാനത്തിനൊടുവിലാണ് കാട്ടാന വലയിൽ നിന്നും രക്ഷപ്പെട്ടത്.മൈസൂരിലെ കോട്ടെ താലൂക്കിലുള്ള നുഗു ജലാശയത്തിലാണ് മത്സ്യബന്ധനത്തിനായി നിക്ഷേപിച്ച വലയിൽ കാട്ടാന കുടുങ്ങിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇന്നലെ പുലർച്ചെ ആറ് മണിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.കാട്ടാന എപ്പോഴാണ് വലയിൽ കുടുങ്ങിയതെന്ന് സമീപത്തുള്ള നാട്ടുകാർക്കും അറിയില്ല. പുലർച്ചെയാണ് ജലാശയത്തിൽ അകപ്പെട്ട ആനയെ ഇവർ കാണുന്നത്. ജലാശലയം നീന്തി കടക്കുന്നതിനിടയിൽ കാലിൽ വല കുടുങ്ങിയതാകാമെന്നാണ് കരുതുന്നത്.ഒന്നിലധികം കൊളുത്തുകൾ ഉപയോഗിച്ച് വല വലിച്ചെടുത്ത് കാട്ടാനയെ രക്ഷിക്കുകയായിരുന്നു വനപാലകരുടെ പദ്ധതി. എന്നാൽ വലിയിൽ കുടുങ്ങിയതോടെ വെപ്രാളപ്പെട്ട ആന വെള്ളം ചീറ്റിക്കൊണ്ടിരുന്നതിനാൽ ഏറെ പ്രയാസപ്പെട്ടായിരുന്നു രക്ഷാപ്രവർത്തനം.

അഗ്നിശമനസേനാ ഉദ്യോഗസ്ഥരാണ് ഇരുമ്പു കൊളുത്തുകൾ കയറിൽ കെട്ടി വലയിൽ കൊളുത്തിയത്. ആന വെള്ളം ചീറ്റൽ നിർത്തുന്നതു വരെ കാത്തിരുന്ന് ഒടുവിൽ കുരുക്ക് അഴിക്കുകയായിരുന്നു.

എട്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ വലയിൽ നിന്നും മോചിതനായ കാട്ടാന പുഴ നീന്തിക്കടന്ന് കാട്ടിലേക്ക് മടങ്ങി. നിരോധിത മേഖലയിൽ എങ്ങനയൊണ് മത്സ്യബന്ധന വലകൾ പ്രത്യക്ഷപ്പെട്ടതെന്നതിനെ കുറിച്ച് വനപാലകർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments