Friday, April 16, 2021
Home WORLD ഇന്‍ഡ്യന്‍ വംശജയായ അമേരിക്കൻ വൈസ് പ്രസിഡന്‍റിനെക്കുറിച്ച് അറിയാൻ ചില കാര്യങ്ങൾ

ഇന്‍ഡ്യന്‍ വംശജയായ അമേരിക്കൻ വൈസ് പ്രസിഡന്‍റിനെക്കുറിച്ച് അറിയാൻ ചില കാര്യങ്ങൾ

അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റ്, ആ സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജ തുടങ്ങി നിരവധി ചരിത്രം എഴുതി ചേർത്താണ് കമലാ ഹാരിസ് അമേരിക്കയുടെ ഭരണത്തലപ്പത്തേക്കെത്തുന്നത്. എന്‍ഡോക്രിണോളജിയിൽ ഉപരി പഠനത്തിനായി 1960ലാണ് കമലയുടെ അമ്മയായ ശ്യാമള ഗോപാലൻ തമിഴ്നാട്ടിൽ നിന്നും യുഎസിലെത്തിയത്. അറിയപ്പെടുന്ന ഒരു ബ്രെസ്റ്റ് കാൻസർ സയന്‍റിസ്റ്റായിരുന്നു ശ്യാമള.ജമൈക്കക്കാരനാണ് കമലയുടെ പിതാവ് ഡൊണാൾഡ് ഹാരിസ്. സാമ്പത്തിക ശാസ്ത്ര പ്രെഫസറാണ് അദ്ദേഹം.കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പഠനകാലത്താണ് കമലയുടെ മാതാപിതാക്കൾ കണ്ടുമുട്ടുന്നതും വിവാഹിതരാകുന്നതും

ചർച്ചിലും ക്ഷേത്രങ്ങളിലും ഒരു പോലെ സന്ദർശനം നടത്തിയാണ് കമലയും സഹോദരിയും വളർന്നു വന്നത്.കമലയുടെ അഞ്ചാം വയസിലാണ് മാതാപിതാക്കൾ തമ്മിൽ വേർപിരിയുന്നത്. ഇതിനു ശേഷം അച്ഛനൊപ്പം താമസിക്കാനെത്തിയപ്പോൾ നേരിടേണ്ടി വന്ന വർണ്ണ വിവേചനത്തെക്കുറിച്ച് കമല ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്.അമേരിക്കയിലാണ് ജനിച്ചു വളർന്നതെങ്കിലും ഇന്ത്യൻ പാരമ്പര്യം കമല കാത്തുസൂക്ഷിച്ചിരുന്നു. വിവാഹവേദിയിൽ ഭർത്താവ് ഡഗ്ലസ് എംഹോഫിനെ പാരമ്പര്യ രീതിയിൽ പൂമാല അണിയിച്ചാണ് കമല സ്വീകരിച്ചത്. അമേരിക്കയിൽ വർണ്ണവെറിക്കും പൊലീസ് അതിക്രമങ്ങൾക്കുമെതിരായി നടന്ന പ്രതിഷേധ മാർച്ചുകളിൽ സജീവ പങ്കാളിയായിരുന്നു. പുരോഗമന വാദിയായ പ്രോസിക്യൂട്ടർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കമല വധശിക്ഷയെ ശക്തമായി എതിർക്കുന്നതിന്‍റെ പേരിലാണ് ശ്രദ്ധ നേടിയത്.കമലയുടെ സഹോദരി മായയും അഭിഭാഷകയാണ്. ഹിലാരി ക്ലിന്‍റന്‍റെ നിയമോപദേശക ആയും പ്രവർത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments