Friday, April 16, 2021
Home WORLD യുഎസിൽ പുതുയുഗപ്പിറവി; ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും

യുഎസിൽ പുതുയുഗപ്പിറവി; ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും

വാഷിങ്ടൺ: അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും 49ാം വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞ. ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റാണ് 78കാരനായ ബൈഡൻ. വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് 56കാരിയായ ഇന്ത്യൻ വംശജ കമല ഹാരിസ്. ഇന്ത്യൻ സമയം രാത്രി 8.30ന് ചടങ്ങുകൾ ആരംഭിക്കും. ദേശീയഗാനവും കലാപരിപാടികളും സന്ദേശങ്ങളും ആദ്യം.

സാധാരണയായി പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ യുഎസിൽ ആഘോഷമായാണ് നടക്കുക. എന്നാൽ ഇത്തവണ വെറും 1000 പേർ മാത്രം പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്. അക്രമങ്ങൾ നടക്കുമെന്ന ഭീഷണിയുള്ളതിനാൽ മുൻപെങ്ങുമില്ലാത്ത സുരക്ഷയിലാണ് തലസ്ഥാനം. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അധികാരക്കൈമാറ്റത്തിന് എത്തില്ല എന്നതും ഈ വർഷത്തെ പ്രത്യേകതയാണ്. അവസാനംവരെയും പരാജയം സമ്മതിക്കാതിരുന്ന ഡൊണാൾഡ് ട്രംപ് ഇന്ന് അതിരാവിലെ വൈറ്റ്‌ഹൗസ് വിടുമെന്നാണ് വിവരം. സ്ഥാനമൊഴിയുന്ന പ്രസിഡന്റും മുൻ പ്രസിഡന്റുമാരും സത്യപ്രതിജ്ഞയ്ക്ക് എത്തുകയാണ് പതിവ്

ചടങ്ങുകൾ ഇങ്ങനെ

  • 1000 അതിഥികൾ മാത്രം
  • വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ സത്യപ്രതിജ്ഞയാണ് ആദ്യം. ലാറ്റിനോ വംശജയായ സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടൊമേയർ സത്യവാചകം ചൊല്ലിക്കൊടുക്കുമെന്നാണ് വിവരം.
  • സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബട്‌സ് ജോ ബൈഡന് സത്യവാചകം ചൊല്ലിക്കൊടുക്കും.
  • ബൈഡൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.
  • പുതിയ പ്രസിഡന്റ് കാപ്പിറ്റോളിന്റെ കിഴക്കേനടയിലെത്തി സൈന്യത്തെ അഭിവാദ്യം ചെയ്യും.
  • പ്രസിഡന്റും വൈസ് പ്രസിഡന്റും ചടങ്ങിനെത്തിയ മുൻ പ്രസിഡന്റുമാരും ഭാര്യമാരും ആർലിങ്ടൺ ദേശീയ സെമിത്തേരിയിലെത്തി രക്തസാക്ഷികളായ, അറിയപ്പെടാത്ത സൈനികരുടെ ശവകുടീരത്തിൽ പുഷ്പചക്രമർപ്പിക്കും.
  • സൈനിക അകമ്പടിയോടെ പ്രസിഡന്റ് വൈറ്റ്ഹൗസിലേക്ക്.
  • പ്രസിഡന്റും പ്രഥമവനിതയും പങ്കെടുക്കുന്ന നൃത്തവിരുന്ന് ഇത്തവണയില്ല.
  • ‌ഹോളിവുഡ് നടൻ ടോം ഹാങ്ക്‌സ് അവതാരകനാകുന്ന ‘സെലിബ്രേറ്റിങ് അമേരിക്ക’ എന്ന 90 മിനിറ്റ് പ്രത്യേക ടി.വി. പരിപാടിയുണ്ടാവും.
  • പ്രസിഡന്റും വൈസ് പ്രസിഡന്റും ഈ പരിപാടിയിൽ സംസാരിക്കും.
  • പോപ് താരം ലേഡി ഗാഗ ദേശീയഗാനം ആലപിക്കും. ജെന്നിഫർ ലോപ്പസ്, ഗാർത് ബ്രൂക്‌സ് എന്നിവരും സെലിബ്രേറ്റിങ് അമേരിക്ക പരിപാടിയിലെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments