ആലുവ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ ജയപരാജയങ്ങൾ തീരുമാനിക്കുന്ന നിർണ്ണായക ശക്തിയായി എസ്ഡിപിഐ മാറുമെന്ന് ജില്ലാ വൈസ് പ്രസിഡൻ്റ് അജ്മൽ കെ മുജീബ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച പാർട്ടിക്ക് ജനങ്ങളിൽ നിന്നും ലഭിച്ച പിന്തുണയും സീറ്റുകളുടെ എണ്ണവും അതാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ കീഴ്മാട് പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ കുട്ടമശ്ശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കീഴ്മാട് പഞ്ചായത്തിൽ ശക്തമായ മുന്നേറ്റം ഉണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞു. അഞ്ച് വർഷം കൊണ്ട് വോട്ടുകൾ ഇരട്ടിയിലധികമാണ് വർധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൺവൻഷനിൽ എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഫെഫീർ ഉമ്മർ അധ്യക്ഷത വഹിച്ചു. കീഴ്മാട് പഞ്ചായത്തിലെ 4, 11, 19, വാര്‍ഡുകളില്‍ മികച്ച പ്രകടനമാണ് പാർട്ടി നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ലത്തീഫ് കോമ്പാറ മുഖ്യപ്രഭാഷണം നടത്തി. എസ് ഡി റ്റി യു ജില്ല പ്രസിഡന്റ് റഷീദ് എടയപ്പുറം, അഷിഖ് നാലാംമൈൽ, ഷാഫി ചെമ്മനാടൻ, റഹിം കോളയിൽ എന്നിവർ സംസാരിച്ചു. കീഴ്മാട് പഞ്ചായത്തിൽ മത്സരിച്ച സ്ഥാനാർഥികളായ മാജീദ ജലീൽ, മജീദ് മാലക്കൽ, അഖിലേഷ്പുരുഷോത്തമൻ, കുഞ്ഞിപരീത്, രാജി അരുൺകുമാർ, മഞ്ജുഷ റഫീഖ് പ്രവര്‍ത്തിച്ചവരെ ആദരിച്ചു.സ്ത്രീകളുമുള്‍പ്പെടെ നൂറോളം പേര് കൺവൻഷനിൽ പങ്കെടുത്
നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ ജില്ലയിൽ നിർണ്ണായക ശക്തിയാകും.
Recent Comments
Hello world!
on