Friday, April 16, 2021
Home ERNAKULAM യുവാക്കൾ ആരംഭിക്കുന്ന ചെറുകിട തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും: കെ കെ ഡാനി.

യുവാക്കൾ ആരംഭിക്കുന്ന ചെറുകിട തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും: കെ കെ ഡാനി.


കോതമംഗലം: ഗ്രാമീണയുവാക്കൾ പുതുതായി ആരംഭിക്കുന്ന ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങളെ എല്ലാ മേഖലകളിലും പ്രോത്സാഹിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് നേര്യമംഗലം ഡിവിഷൻ മെമ്പറും, കീരംപാറ സഹകരണ ബാങ്ക് പ്രസിഡണ്ടുമായ കെ കെ ഡാനി പ്രസ്താവിച്ചു.വായ്‌പാ പദ്ധതിയിലൂടെ ഊഞ്ഞാപ്പാറ കാഞ്ഞിരക്കുന്നിൽ, യുവാക്കൾ ആരംഭിച്ച “ശക്തിമാൻ” സോളിഡ് ബ്രിക്സ് സ്ഥാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ മാമച്ചൻ ജോസഫ്,വി കെ വർഗീസ്, ബീന റോജോ, ഇ പി രഘു, പി സി ജോർജ്, എം എസ്‌ ശശി, രാജു എബ്രഹാം, ജയൻ വരിക്കാനിക്കൽ എന്നിവരും പ്രസംഗിച്ചു.ലൈഫ് മിഷൻ പദ്ധതി ഭവന നിർമാണത്തിനും മറ്റ്‌ ജനകീയ ഭവന പദ്ധതികൾക്കും ഗുണനിലവാരത്തിലുള്ള സോളിഡ് ബ്രിക്സ് ഇവിടെനിന്നും ലഭിക്കും.

ഫോർത്ത് എസ്റ്റേറ്റ് ന്യൂസിൽ വാർത്തകളയക്കാൻ fourthestateonline@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments