(രണ്ട് കവിതകൾ)
കൈതവളപ്പിൽ സരസ്വതിയമ്മ
1.തീണ്ടാതിരിക്കണം
തീണ്ടാതിരിക്കണം കുളങ്ങളും
പുഴയുമാ തൊടികളേയും
പാഴ് വാക്കെന്നു ചൊല്ലി പുച്ഛിച്ചു
നാം പുറംതള്ളി
റോഡെല്ലാം പുഴയായ്
കാടൊക്കെ വികസിച്ചു
വിസ്മയത്തിൻ വിനോദമായി
വർജ്ജിച്ച വസ്തുക്കൾ
പിന്നെയും ഭക്ഷിച്ച്
വിഷമായ് തീർക്കുന്നു
ജലനിധിയഖിലവും
എങ്കിലുമിത്തിരി ജീവൻ തുടിക്കവേ
വർഷമൊന്നു തികയുന്നു
ശവമഞ്ചവുമായിട്ടൊരു
വിരുന്നുകാരൻ
പോകാൻ മടിക്കുന്നു
നിറയാത്ത വയറും കനിയാത്ത മിഴിയുമായി
കഴുകനു പോലും വേണ്ടാത്ത
ജഡമായി തീർക്കുന്നവൻ
ആരുടെ മൂർദ്ധാവിൽ
നീ ജനിച്ചെന്നു ശപിക്കവേ
ചിലനേരം ചിരി തൂകി
ചിലപ്പൊഴാ മുഖം വാടി
പ്രകൃതിയാം മനോഹരി
അനുദിനമുണരുമ്പോൾ
അവിടുത്തെ തൃപാദത്തിൽ
മയങ്ങട്ടെ ഞാനല്പനേരം
പുഴയുമാ തൊടികളേയും
പാഴ് വാക്കെന്നു ചൊല്ലി പുച്ഛിച്ചു
നാം പുറംതള്ളി
റോഡെല്ലാം പുഴയായ്
കാടൊക്കെ വികസിച്ചു
വിസ്മയത്തിൻ വിനോദമായി
വർജ്ജിച്ച വസ്തുക്കൾ
പിന്നെയും ഭക്ഷിച്ച്
വിഷമായ് തീർക്കുന്നു
ജലനിധിയഖിലവും
എങ്കിലുമിത്തിരി ജീവൻ തുടിക്കവേ
വർഷമൊന്നു തികയുന്നു
ശവമഞ്ചവുമായിട്ടൊരു
വിരുന്നുകാരൻ
പോകാൻ മടിക്കുന്നു
നിറയാത്ത വയറും കനിയാത്ത മിഴിയുമായി
കഴുകനു പോലും വേണ്ടാത്ത
ജഡമായി തീർക്കുന്നവൻ
ആരുടെ മൂർദ്ധാവിൽ
നീ ജനിച്ചെന്നു ശപിക്കവേ
ചിലനേരം ചിരി തൂകി
ചിലപ്പൊഴാ മുഖം വാടി
പ്രകൃതിയാം മനോഹരി
അനുദിനമുണരുമ്പോൾ
അവിടുത്തെ തൃപാദത്തിൽ
മയങ്ങട്ടെ ഞാനല്പനേരം
2.വന്ദേമാതര തണലിൽ
ദാരിദ്യമകറ്റുവാൻ
ധാരാളമാക്കുവാൻ
സേവനംചെയ്യുവാൻ.
ഒളിച്ചുവസിക്കുവാൻ
തിക്കിത്തിരക്കി പടിഞ്ഞാട്ടു പോകവേ
വന്ദേമാതരത്തണലിലായി
പാതിമുഖംമറഞ്ഞകലത്തിരുന്നാലും
ടാഗോറിൻ സംഗീതം തഴുകിയെത്തും
വിശ്വം വിതയ്ക്കുമിപുൽക്കൊടി തുമ്പിലും
ഓങ്കാരപൊരുളിലൊരംശമില്ലേ
അറിഞ്ഞിങ്ങല്പം അറിയുവാനേറെ
ഇവിടമാണീശ്വര സന്നിധാനം
കൃഷ്ണനു ക്രിസ്തുവും ബുദ്ധനും നബിയും ഓരോ മനസിലും കുടിയിരിപ്പു
വസുദൈവകുടുംബകമാക്കുന്ന ജനനീ
വന്ദേ വന്ദേ വന്ദേഹം