Friday, January 15, 2021
Home KOLLAM ജഡായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

ജഡായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജഡായുപ്പാറ ടൂറിസം പ്രോജക്ട് ലിമിറ്റഡില്‍ അംഗങ്ങളായ പ്രവാസികളടക്കമുള്ള നൂറോളം നിക്ഷേപകരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ് അഞ്ചലിന്റെ പോത്തന്‍കോട്ടെ വീടിന് സമീപം പ്രതിഷേധിച്ചത്.

രാജീവ് അഞ്ചലിനെ അനുകൂലിക്കുന്നവരും നിക്ഷേപകരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്. രാജീവ് അഞ്ചലിന്റെ ബന്ധുക്കളായ സുധികുമാര്‍, അജി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാജീവ് അഞ്ചല്‍ തങ്ങളെ കബളിപ്പിച്ചുവെന്ന ആരോപണവുമായി നേരത്തെ നിക്ഷേപകര്‍ രംഗത്തെത്തിയിരുന്നു. പദ്ധതിയുടെ നിര്‍മ്മാണത്തിനായി നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു നേരത്തെ രാജീവ് അഞ്ചല്‍ ദ ക്യുവിനോട് പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച്, പകരം നിര്‍ധന രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികില്‍സാ സഹായം

ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കാൻ സന്നദ്ധരായി ഒരു കുടുംബം. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്- ജോയ്‌സി...

തലചായ്ക്കാൻ ഒരിടമായി; വൃദ്ധദമ്പതികൾക്ക് വീട് നിർമ്മിച്ച് നല്കി ജനമൈത്രി പോലീസ്

കൊല്ലം: ‍തലചായ്ക്കാന് ഇടമില്ലാതിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് ജനമൈത്രി പോലീസിന്റെ കരുണയില്‍ ഇനി പെരുമഴയും പൊരിവെയിലും കൊള്ളാതെ സുഖമായി ഉറങ്ങാം. വൃദ്ധ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കൊല്ലം സിറ്റി...

ഡാം സുരക്ഷ ആസ്ഥാന മന്ദിരത്തിന്റെയും അതിഥി മന്ദിരത്തിന്റെയും രശ്മി ഫോര്‍ ഡാമിന്റേയും ഉദ്ഘാടനം 26ന്

ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍  ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ്...

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍വാക്സിന്‍ വിതരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഇന്ന് (16) 10.30ന് നിര്‍വഹിക്കും....

Recent Comments