Friday, January 15, 2021
Home MOVIES പ്രഭാസിന്റെ ആത്മാര്‍ത്ഥതയ്ക്കും സമര്‍പ്പണത്തിനും സാക്ഷിയായി; പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ച് ജയറാം

പ്രഭാസിന്റെ ആത്മാര്‍ത്ഥതയ്ക്കും സമര്‍പ്പണത്തിനും സാക്ഷിയായി; പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ച് ജയറാം

അല്ലു അര്‍ജുന്‍ ചിത്രം ‘അല വൈകുണ്ഠപുരമുലോ’യ്ക്ക് പിന്നാലെ വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജയറാം. പ്രഭാസിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്ന എന്ന സന്തോഷമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം ‘രാധേശ്യ’മിലാണ് ജയറാം വേഷമിടുന്നത്.

പ്രഭാസിനൊപ്പം രാധേശ്യാമിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രഭാസിന് അഭിനയത്തോടുള്ള ആത്മാര്‍ത്ഥതയും സമര്‍പ്പണവുമെല്ലാം നേരില്‍ കാണാന്‍ സാധിച്ചുവെന്നും, രാധേശ്യാം വളരെ നല്ലൊരു ചിത്രമായിരിക്കുമെന്നും ജയറാം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കൊമ്പന്‍ മീശയും താടിയും വെച്ച് സ്റ്റൈലന്‍ ലുക്കിലാണ് ജയറാം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന രാധേശ്യം പ്രണയ ചിത്രമായാണ് ഒരുങ്ങുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രമായാണ് പ്രഭാസ് വേഷമിടുന്നത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക. പ്രേരണ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇറ്റയിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി നിലവില്‍ ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകും. സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അടുത്ത വര്‍ഷമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച്, പകരം നിര്‍ധന രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികില്‍സാ സഹായം

ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കാൻ സന്നദ്ധരായി ഒരു കുടുംബം. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്- ജോയ്‌സി...

തലചായ്ക്കാൻ ഒരിടമായി; വൃദ്ധദമ്പതികൾക്ക് വീട് നിർമ്മിച്ച് നല്കി ജനമൈത്രി പോലീസ്

കൊല്ലം: ‍തലചായ്ക്കാന് ഇടമില്ലാതിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് ജനമൈത്രി പോലീസിന്റെ കരുണയില്‍ ഇനി പെരുമഴയും പൊരിവെയിലും കൊള്ളാതെ സുഖമായി ഉറങ്ങാം. വൃദ്ധ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കൊല്ലം സിറ്റി...

ഡാം സുരക്ഷ ആസ്ഥാന മന്ദിരത്തിന്റെയും അതിഥി മന്ദിരത്തിന്റെയും രശ്മി ഫോര്‍ ഡാമിന്റേയും ഉദ്ഘാടനം 26ന്

ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍  ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ്...

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍വാക്സിന്‍ വിതരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഇന്ന് (16) 10.30ന് നിര്‍വഹിക്കും....

Recent Comments