തൊടുപുഴ: വന്യജീവിസങ്കേതത്തിന്റെ ബഫർ സോൺ തീരുമാനിച്ചതിൽ സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള പിഴവ് തിരുത്തി നൽകുവാൻ സംസ്ഥാന സർക്കാർ തയ്യാറായത് കടുത്ത ജനരോക്ഷഷത്തെ തുടർന്നാണ് .യാതൊരു തരത്തിലുള്ള പഠനവും ഇല്ലാതെ മുന്നൊരുക്കം നടത്താതെ കർഷക സംഘടനകളുമായോ ജനപ്രതിനിധികളുമായോ ചർച്ച നടത്താതെയും വനംവകുപ്പ് ഉദ്യോഗസ്ഥർ എഴുതിനൽകിയ ബഫർസോൺ പരിധിയാണ് കരട് വിജ്ഞാപനത്തിന് കേന്ദ്രത്തിന് നൽകിയത് .എന്നാൽ ഇന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി വിളിച്ചുചേർത്തിട്ടുള്ള ഉന്നതതലയോഗം തെറ്റായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥരെ മാത്രം വിളിച്ചാണ് ഈ യോഗത്തിലേക്ക് ജനപ്രതിനിധികൾ കർഷക സംഘടന പ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയോ വിളിച്ചിട്ടില്ല .ജനങ്ങൾക്ക് ബുദ്ധിമുട്ടും പ്രയാസവും ഉണ്ടാക്കി വച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ മാത്രം വിളിച്ചുചേർത്ത് ഇക്കാര്യം ചർച്ച ചെയ്യുന്നത് നിരുത്തരവാദപരവും പ്രഹനവുമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിക്ക് കത്ത് നൽകിയെന്നും സംസ്ഥാന വനം വകുപ്പ് മന്ത്രിയുമായി ടെലിഫോണിൽ ചർച്ച നടത്തിയെന്നും എംപി പറഞ്ഞു .എന്നാൽ ഉദ്യോഗസ്ഥരുടെ മാത്രം യോഗമാണ് വിളിച്ചിട്ടുള്ളത് എന്നാണ് മന്ത്രി പറഞ്ഞത്.നിജസ്ഥിതിയെക്കുറിച്ച് പഠനം നടത്താൻ ഗവൺമെൻറ് തയ്യാറായിട്ടില്ല .സംസ്ഥാന ഗവൺമെൻറ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഗവൺമെൻറ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് . വനസംരക്ഷണ ചുമതല സംസ്ഥാന ഗവൺമെന്റിനാണ് . സംസ്ഥാന ഗവൺമെന്റ് എഴുതി നൽകുന്നത് അല്ലാതെ ബഫർസോൺ ദൂരപരിധി സംബന്ധിച്ച് കേന്ദ്ര ഗവൺമെൻറിൻറെ പ്രത്യേക താല്പര്യം ഇല്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറുമായിട്ടുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ഗവൺമെൻറ് എറണാകുളം ജില്ലയിലെ മംഗള വനം ബഫർ സോണിന് പൂജ്യം പരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇടുക്കിയിൽ വന്നപ്പോൾ അത് 1 കിലോമീറ്ററായി മാറി ഇടുക്കിയിലെ കർഷകരോടുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാൻ കഴിയൂ 2016 ൽ 1.36 ചതുരശ്ര കിലോമീറ്റർ ആയിരുന്നു ബഫർ സോൺ ,.2020ലെ കരട് വിജ്ഞാപനത്തിൽ അത് 88.238 ചതുരസ്ത്ര കിലോമീറ്റർ ആയതും 24.317 ച.തു. ശ്ര കിലോമീറ്റർ കൃഷിഭൂമി ബഫർ സോണി ഉൾപ്പെടുത്താൻ ആരാണ് റിപ്പോർട്ട് നൽകിയതെന്ന് എംപി ചോദിച്ചു .ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കേണ്ടതിനുപകരം പതിനായിരത്തോളം ഏക്കർ കൃഷിഭൂമി ഉൾപ്പെട്ടത് സംസ്ഥാന ഗവൺമെൻറ് ഇക്കാര്യത്തിലുള്ള താല്പര്യമില്ലായ്മ വെളിവാക്കുന്നതാണ് ഈ തെറ്റ് തിരുത്താൻ തയ്യാറാകുന്നില്ലെങ്കിൽ ഈ മേഖലയിൽ ശക്തമായ കാർഷിക പ്രോക്ഷോഭം ഉയർന്നുവരുമെന്നും എംപി കൂട്ടിച്ചേർത്തു .
പിഴവ് തിരുത്തി നൽകുവാൻ സംസ്ഥാന സർക്കാർ തയ്യാറായത് കടുത്ത ജനരോക്ഷത്തെ തുടര്ന്ന് ;ഡീൻ കുര്യാക്കോസ് എംപി
Recent Comments
Hello world!
on