Friday, January 15, 2021
Home IDUKKI കനിവ് - 108 ആംബുലന്‍സ് : യോഗം ചേര്‍ന്നു.

കനിവ് – 108 ആംബുലന്‍സ് : യോഗം ചേര്‍ന്നു.


കനിവ് – 108 ആംബുലന്‍സിന്റെ ജില്ലയിലെ അടിസ്ഥാന പ്രവര്‍ത്തന രീതികള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയുടെ പ്രത്യേക പശ്ചാത്തലം കണക്കിലെടുത്ത് 80 കിലോമീറ്റര്‍ പരിമിതി അപര്യാപ്തം, അന്തര്‍ സംസ്ഥാന യാത്ര അനിവാര്യമാകുമ്പോള്‍ ആരോഗ്യ വിഭാഗം കണ്‍ട്രോള്‍ റൂമിന്റെ അനുമതി മതിയാകും തുടങ്ങി ജില്ലയില്‍ ആംബുലന്‍സിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ മാറ്റങ്ങള്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍, പെട്ടെന്ന് ഉണ്ടാകുന്ന  രോഗങ്ങള്‍ , അപ്രതീക്ഷിതമായ പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളില്‍ ആംബുലന്‍സിന്റെ സേവനം അത്യന്താപേക്ഷിതമാണ്. 45% അത്യാഹിതങ്ങള്‍ റോഡപകടങ്ങള്‍ മൂലമാണെങ്കിലും ബാക്കി 55% ഉം ആരോഗ്യ സംബന്ധിയായ അത്യാഹിതങ്ങളാണ്.  ഫലപ്രദമായ അടിയന്തിര പ്രതികരണത്തിലൂടെ മരണങ്ങള്‍, വൈകല്യങ്ങള്‍, ദീര്‍ഘകാലം ആശുപത്രിവാസത്തില്‍ നിന്നുള്ള കഷ്ടപ്പാടുകള്‍ എന്നിവ ഗണ്യമായി കുറയ്ക്കാനാകും.ഗോള്‍ഡന്‍ അവര്‍ എന്നആദ്യ ഒരു മണിക്കൂറിനുള്ളിലാണ്  50%  ത്തിലധികം മരണങ്ങളും  സംഭവിക്കുന്നത്. 
ഈ സാഹചര്യങ്ങളില്‍ അടിയന്തിര മാനേജ്‌മെന്റ് സിസ്റ്റം എന്ന രീതിയിലാണ് സര്‍ക്കാര്‍ കനിവ് -108   പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്. സ്വകാര്യ – പൊതു പങ്കാളിത്തത്തോടെ ഒരു വിദഗ്ദ്ധ സംഘടനയുടെ സേവനമാണ് ഇതിലൂടെ ലഭിക്കുന്നത്. കമ്പ്യൂട്ടര്‍ ടെക്‌നോളജി ഇന്റഗ്രേഷന്‍, വോയിസ് ലോഗര്‍ സിസ്റ്റം, ഭൂമിശാസ്ത്രപരമായ ജിയോഗ്രാഫിക് പൊസിഷനിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് വെഹിക്കിള്‍ ട്രാക്കിംഗ്, മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി,  തുടങ്ങി ആംബുലന്‍സിന്റെ തത്സമയ  വിവരങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുള്ള നെറ്റ് വര്‍ക്കിലൂടെയാണ്  ഇതിന്റെ പ്രവര്‍ത്തനം. കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനാണ് പദ്ധതി നിര്‍വ്വഹിച്ചത്.ടോള്‍- ഫ്രീ നമ്പര്‍ 108-ല്‍ വിളിച്ച് ആംബുലന്‍സ് സേവനം ലഭ്യമാക്കാം. ഇത്തരത്തില്‍ കനിവ് – 108 ന്റെ 15 ആംബുലന്‍സുകളാണ് ജില്ലയിലുള്ളത്. ഇവയുടെ പ്രവര്‍ത്തനം സംബന്ധിച്ച് സംസ്ഥാന തലത്തിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കു പുറമെ ജില്ലയ്ക്കാവശ്യമായ ഇതര നിര്‍ദ്ദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചേര്‍ന്നത്.അസി. കളക്ടര്‍ സൂരജ് ഷാജി, ഡി പി എം ഡോ.സുജിത്ത് സുകുമാരന്‍,  എന്നിവര്‍ കളക്ടറുടെ ചേംബറിലും ഡി എം ഒ ഡോ.എന്‍.പ്രിയ, ഡെപ്യൂട്ടി ഡി എം ഒ ഡോ. സുരേഷ് വര്‍ഗീസ്, 108 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനീഷ് കുര്യന്‍, കെ എം എസ് സി എല്‍ പ്രതിനിധി രാജീവ്, ഗതാഗത, പോലീസ് വകുപ്പ് പ്രതിനിധികള്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച്, പകരം നിര്‍ധന രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികില്‍സാ സഹായം

ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കാൻ സന്നദ്ധരായി ഒരു കുടുംബം. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്- ജോയ്‌സി...

തലചായ്ക്കാൻ ഒരിടമായി; വൃദ്ധദമ്പതികൾക്ക് വീട് നിർമ്മിച്ച് നല്കി ജനമൈത്രി പോലീസ്

കൊല്ലം: ‍തലചായ്ക്കാന് ഇടമില്ലാതിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് ജനമൈത്രി പോലീസിന്റെ കരുണയില്‍ ഇനി പെരുമഴയും പൊരിവെയിലും കൊള്ളാതെ സുഖമായി ഉറങ്ങാം. വൃദ്ധ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കൊല്ലം സിറ്റി...

ഡാം സുരക്ഷ ആസ്ഥാന മന്ദിരത്തിന്റെയും അതിഥി മന്ദിരത്തിന്റെയും രശ്മി ഫോര്‍ ഡാമിന്റേയും ഉദ്ഘാടനം 26ന്

ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍  ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ്...

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍വാക്സിന്‍ വിതരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഇന്ന് (16) 10.30ന് നിര്‍വഹിക്കും....

Recent Comments